961 ഒമിക്രോണ്‍ കേസുകള്‍, രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡും, ഒറ്റ ദിവസത്തില്‍ 45 % വര്‍ധന.


ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍   കുത്തനെ ഉയര്‍ന്നു. 24 മണിക്കൂറില്‍ 13,154 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ദിവസത്തിലാണ് കേസുകളില്‍ 45 ശതമാനം ഉയര്‍ച്ച ഉണ്ടായത്. മുംബൈ കല്‍ക്കത്ത ബെഗ്ലുരു, ദില്ലി പ്രദേശങ്ങളിലാണ് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം 9155 ആയിരുന്നു രാജ്യത്തെ പ്രതിദിന കേസുകള്‍. അതിന് മുമ്പ് ആറായിരത്തോളം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിന്നാണ് പതിമൂന്നായിരത്തിലേക്ക് കേസുകളെത്തിയത്. കൊവിഡ് മൂന്നാം തരംഗ ജാഗ്രത മുന്നറിയിപ്പ് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് കേസുകളിലെ വന്‍ വര്‍ധന. 

മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ജനുവരി ഏഴ് വരെ സെക്ഷന്‍ 144 പ്രഖ്യാപിച്ചു. പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. 923 കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത് .കഴിഞ്ഞ് ദിവസം ഇത് 496 ആയിരുന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം രാജസ്ഥാനില്‍ പ്രതിദിന കണക്ക് നൂറ് കടന്നു .മുംബൈയില്‍ 2510 കേസുകളും ബെംഗളൂരുവില്‍ നാനൂറ് പ്രതിദിന കേസുകളും കൊല്‍ക്കത്തയില്‍ 540 കേസുകളും റിപ്പോര്‍ട്ടു ചെയ്തു.  
രാജ്യത്ത് കൊവിഡിനൊപ്പം ഒമിക്രോണ്‍  ബാധിതരുടേയും എണ്ണം കുതിച്ചുയരുകയാണ്. 961 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചത്.ഏറ്റവുമധികം രോഗബാധിതര്‍ ദില്ലിയിലാണ്. 263 ഒമിക്രോണ്‍ കേസുകളാണ് ദില്ലിയിലുള്ളത്.രണ്ടാമത് മഹാരാഷ്ട്രയാണ്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. അതേ സമയം കൊവിഡ് വകഭേദമായ ഒമിക്രോണിന് വാക്‌സീന്‍ പ്രതിരോധം മറികടക്കാന്‍ സാധിക്കുന്നതായാ പഠനങ്ങള്‍ പറയുന്നത്. സാര്‍സ് കൊവിഡ് കണ്‍സോര്‍ഷ്യമായ ഇന്‍സകോഗിന്റെ പഠനങ്ങളിലാണ് ഇക്കാര്യമുള്ളത്. 

വരും നാളുകള്‍ കൊവിഡ് സുമാനിയുടേതാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘനകയും നല്‍കുന്നത്. കൊറോണ വൈറസിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ മൂലം രോഗികളുടെ എണ്ണം കുതിച്ച് ഉയരുമെന്നും പുതിയ കൊവിഡ് വകഭേദങ്ങള്‍ പല രാജ്യങ്ങളുടേയും ആരോഗ്യ സംവിധാനം തകര്‍ത്തെറിയുമെന്നുമാണ് മുന്നറിയിപ്പ്. വാക്‌സീന്‍ എടുക്കാത്തവരില്‍ രോഗം വലിയആഘാതമുണ്ടാക്കുമെന്നും  ഡബ്യൂ എച്ച് ഓ മേധാവി ടെഡ്‌റോസ് അദാനോം പറഞ്ഞു. ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തുന്നവര്‍ കൂടും. ഇത് നിലവിലെ ആരോഗ്യസംവിധാനങ്ങളെ സമ്മര്‍ദത്തിലാകും. കൊവിഡ് മരണം കൂത്തനെ ഉയരും. ഒമിക്രോണ്‍ വകഭേദം വാക്‌സീന്‍ എടുത്തവരെയും ഒരിയ്ക്കല്‍ രോഗംവന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media