ക്യൂപികോണ്‍ 2024 ഈമാസം  17, 18  തിയ്യതികളില്‍ കോഴിക്കോട് 


കോഴിക്കോട് :കോളിഫൈയിഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേര്‍സ് അസോസിയേഷന്‍  (ക്യൂപിഎംപിഎ ) സുവര്‍ണ്ണ ജൂബിലി ആഘോഷം  'ക്യൂപികോണ്‍ 2024'  ആഗസ്റ്റ്  17,  18 തിയ്യതികളില്‍  കോഴിക്കോട്ട് നടക്കും. 17ന് രാവിലെ 9.00 ന് ഐഎംഎ ഹാളില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന്  നടക്കുന്ന സെമിനാറില്‍ ഡോ. എബ്രഹാം മാമ്മന്‍ സംസാരിക്കും. 10.30 ന് സമ്മേളനം ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ഹംസ തയ്യില്‍ അധ്യക്ഷത വഹിക്കും. ഡോ. അനീസ് അലി, ഡോ . പി.പി വേണു ഗോപാല്‍, ഡോ. റോയ് വിജയന്‍, ഡോ.സഗീര്‍, ഡോ.രാജു ബല്‍റാം, ഡോ.എസ് മോഹന സുന്ദരം എന്നിവര്‍ പ്രസംഗിക്കും.11 മുതല്‍ നടക്കുന്ന സെമിനാറില്‍ ഡോ പി കെ ശശിധരന്‍, ഡോ ഡെവിന്‍ പ്രഭാകര്‍, ഡോ.കൃഷ്ണമോഹന്‍, ഡോ വാസുദേവ പണിക്കര്‍ എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയും സംസ്ഥാന ജനറല്‍ ബോഡി യോഗവും നടക്കും.

ഉച്ചയ്ക്ക് രണ്ട്  മുതല്‍  നടക്കുന്ന ടോക്ക് ഷോ ഡോ . ശങ്കര്‍ മഹാദേവന്‍ നയിക്കും.  അനൂജ രാജേഷ്, അഡ്വ. ശ്യാം പത്മന്‍, ഡോ. പി. കൃഷ്ണ കുമാര്‍, ഡോ. മുരളീധരന്‍ വടകര, ഡോ. ബി വേണുഗോപാല്‍, കെ പി അബ്ദുല്‍ റസാഖ് എന്നിവര്‍ പങ്കെടുക്കും.
 വൈകീട്ട് നാലു മുതല്‍ നടക്കുന്ന  ലക്ച്ചര്‍ സെഷനില്‍ ഡോ. ടോമി വടശ്ശേരി ജോസ്,  ഡോ രാജ് മോഹന്‍, ഡോ ചന്ദ്രകാന്ത് എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.

വൈകിട്ട് 7.30 മുതല്‍ ഹോട്ടല്‍ ട്രൈപ്പന്റ്‌റയില്‍ കലാ-സാസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറും

18ന് ഐ എം എ ഹാളില്‍ രാവിലെ 8.30 ന് തുടങ്ങുന്ന ലക്ചര്‍ സെഷനില്‍ ഡോ. എം.പി മനോജ്, ഡോ. പി.കെ സന്ദീപ്, ഡോ. സംഗീത , ഡോ ഷിനോജ്, ഡോ. സലാം, ഡോ. മനോജ് എന്നിവര്‍ പങ്കെടുക്കും.  ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി പ്രതിനിധി ഡോ ജെറി ഉമ്മന്‍ അധ്യക്ഷത വഹിക്കും. പാനല്‍ ചര്‍ച്ച ഡോ.  സാജന്‍ നയിക്കും. ഡോ. ഹമീദ് ഫസല്‍, അഡ്വ. നാരായണന്‍, ഡോ. ചാര്‍ളി ചെറിയാന്‍, ഡോ.എം ഷാനു ഡോ. ഒ. ബേബി എന്നിവര്‍ പങ്കെടുക്കും.

 11.30 ന് സുവര്‍ണ്ണ ജൂബിലി ആഘോഷം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും ക്യൂപിഎംപിഎ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിക്കും. ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ആര്‍.വി അശോകന്‍ മുഖ്യാതിഥിയാകും. സുവനീര്‍ പ്രകാശനം ഡോ. റോയ് വിജയന്‍, അജിത് ഭാസ്‌കറിന് നല്‍കി നിര്‍വ്വഹിക്കും.ഡോ. കെ മൊയ്ത,ു ഡോ. സി.എം അബൂബക്കര്‍, ഡോ. ടിപിവി സുരേന്ദ്രന്‍ എന്നിവര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കും തുടര്‍ന്ന് വീല്‍ചെയര്‍ വിതരണം ഡോ. ഹാഷിം മാട്ടുമ്മല്‍ നിര്‍വ്വഹിക്കും. ഡോ. ഫസല്‍ ഗഫൂര്‍, ഡോ:സഗീര്‍, ഡോ മിലി മോണി, ഡോ. സൂഷ്മ അനില്‍, ക്യൂപിഎംഎ ജില്ലാ പ്രസിഡന്റ് ഡോ. അനീസ് അലി, സംഘാടക സമിതി സെക്രട്ടറി ഡോ.മോഹന്‍ സുന്ദരം എന്നിവര്‍ പങ്കെടുക്കും. . 

ഗ്രാമീണ മേഖലയിലെ ചെറുകിട ആശുപത്രികളെ നിലനിര്‍ത്തി അവിടുത്തെ  ഡോക്ടര്‍മാരെ സംരക്ഷിക്കുകയെന്നതാണ് പ്രധാനമായും ക്യൂപിഎംപിഎ ലക്ഷ്യമിടുന്നത് . ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കാമെന്ന് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സംഘാടക സമിതി സെക്രട്ടറി
ഡോ. എസ് മോഹന്‍ സുന്ദരം പറഞ്ഞു. പത്ര സമ്മേളനത്തില്‍  ക്യൂപിഎംപിഎ ജില്ലാപ്രസിഡന്റ് ഡോ.അനീസ് അലി, വൈസ് പ്രസിഡന്റ് ഡോ. റോയ് വിജയന്‍, സംഘാടക സമിതി ചെയര്‍മാന്‍ ഡോ .ഹംസ തയ്യില്‍ ഡോ. പി പി വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media