പ്രാക്ടിക്കല്‍ പരീക്ഷ നടത്താനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍  സിബിഎസ്ഇ പുറത്തുവിട്ടു.


കോഴിക്കോട്: പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനുള്ള നിര്‍ദേശങ്ങള്‍ പുറത്തു വിട്ട് സി.ബി.എസ്.ഇ. പ്രിന്‍സിപ്പല്‍മാര്‍ക്കും സ്‌കൂള്‍ ഹെഡുകള്‍ക്കുമുള്ള ലെറ്ററില്‍ പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയും കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തേണ്ട നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളും അധ്യാപകരും പരീക്ഷാ വേളയില്‍ പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സി.ബി.എസ്.ഇ പുറത്തുവിട്ടു.പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഡേറ്റ് ഷീറ്റ് നേരത്തെ തന്നെ സി.ബി.എസ്.ഇ പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് ഒന്നു മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താമെന്ന് സി.ബി.എസ്.ഇ സ്‌കൂളുകളെ അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീയറി പരീക്ഷകള്‍ അവസാനിക്കുന്ന ജൂണ്‍11 വരെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ അനുവാദമുണ്ട്.

മാര്‍ച്ച് ഒന്നു മുതല്‍ ജൂണ്‍ 11 വരെ പ്രാക്ടിക്കല്‍ പരീക്ഷ നടത്താനാണ് സി.ബി.എസ്.ഇ നല്‍കിയിരിക്കുന്ന നിര്‍ദേശം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രാക്ടിക്കല്‍ പരീക്ഷയ്‌ക്കെത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കും. പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ സി.ബി.എസ്.ഇയുടെ റീജിയനല്‍ ഓഫീസുമായി ബന്ധപ്പെടുക. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി വീണ്ടും എക്‌സ്റ്റേണല്‍ എക്‌സാമിനറെ നിയമിക്കും. ഈ പരീക്ഷകളും ജൂണ്‍ 11നകം നടത്തണമെന്ന നിര്‍ദേശവുമുണ്ട്.

മുന്‍ വര്‍ഷങ്ങളിലെ പോലെ എക്‌സ്റ്റേണല്‍ എക്‌സാമിനര്‍മാര്‍ ഇത്തവണയുമുണ്ടാകും. കൊവിഡിന്റെ സാഹചര്യത്തില്‍ എക്‌സ്റ്റേണല്‍ എക്‌സാമിനര്‍മാരെ നിയോഗിക്കുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സി.ബി.എസ്.ഇ യുടെ പ്രാക്ടിക്കല്‍ പരീക്ഷകളില്‍ സി.ബി.എസ്.ഇ നിയോഗിക്കുന്ന എക്‌സ്റ്റേണല്‍ എക്‌സമാനറും സ്‌കൂളില്‍ നിന്നുള്ള ഇന്റേണല്‍ എക്‌സാമിനറുമുണ്ടാകും.സ്‌കൂളുകളുടെ ഇഷ്ടപ്രകാരം ഇന്റേണല്‍ എക്‌സാമിനെറെ മാത്രം വെച്ച് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനാവില്ല. ഇത്തരം സംഭവങ്ങളുണ്ടായാല്‍ പ്രാക്ടിക്കല്‍ പരീക്ഷ റദ്ദാക്കി തീയറി മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ ഫലം തയ്യാറാക്കേണ്ടി വരും. സ്‌കൂളിനെതിരെ നടപടിയുമുണ്ടാകും. അഫിലിയേഷന്‍ റദ്ദാക്കുന്ന നടപടികളടക്കം സി.ബി.എസ്.ഇ എടുക്കും. പ്രിന്‍സിപ്പല്‍മാര്‍ക്കായിരിക്കും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം.


പത്താം ക്ലാസിലെ ഇന്റേണല്‍ അസെസ്‌മെന്റുകള്‍ ഇന്റേണല്‍ എക്‌സാമിനേഷന്‍ വഴി തന്നെ നിര്‍ണ്ണയിക്കും. ഇത് മുന്‍വര്‍ഷങ്ങളിലെപോലെ തന്നെയായിരിക്കും. പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്കുകള്‍ ഉടന്‍ തന്നെ സ്‌കൂളുകള്‍ ആപ്പില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിന് പുറമെ ജിയോ ടാഗോടുകൂടിയ ഗ്രൂപ്പ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. പരീക്ഷയ്‌ക്കെത്താത്ത വിദ്യാര്‍ത്ഥികളുടേതടക്കമുള്ള മാര്‍ക്കുകള്‍ മാര്‍ച്ച് 1നും ജൂണ്‍ 11 നും ഇടയില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

ഓരോ ബാച്ച് പ്രാക്ടിക്കല്‍ പരീക്ഷ കഴിയുമ്പോഴും ലാബുകള്‍ സാനിറ്റൈസ് ചെയ്യുക. ഇതിനായി 1 ശതമാനം സോഡിയം ഹൈപ്പോക്ലോറൈഡ് അടങ്ങിയ ലായിനി ഉപയോഗിക്കണം. ലാബുകളില്‍ ഹാന്റ് സാനിറ്റൈസറുണ്ടായിരിക്കണം. വിദ്യാര്‍ത്ഥികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. സ്വന്തമായി സാനിറ്റാസര്‍, മാസ്‌ക്, വാട്ടര്‍ ബോട്ടില്‍ എന്നിവ കരുതുക. 25 വിദ്യാര്‍ത്ഥികളടങ്ങുന്ന ബാച്ചിനെ രണ്ടായി തിരിക്കും. സാമൂഹിക അകലം പാലിക്കാനാണിത്. പരീക്ഷ കഴിഞ്ഞയുടന്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പരിസരം വിടണം.


ലാബിലെ എക്‌സോസ്റ്റ് ഫാന്‍ സ്വിച്ച് ഓണ്‍ ചെയ്തിരിക്കണം. വാതിലുകളും ജനാലകളും പരീക്ഷ നടക്കുന്ന സമയം തുറന്നിട്ടിരിക്കുകയും വേണം. വൈവ വോസ് നടക്കുന്ന സമയം വിദ്യാര്‍ത്ഥിയും എക്‌സാമിനറും ഒരേ ദിശയിലേക്ക് നോക്കി ഇരിക്കണം. മുഖാമുഖം ഇരിക്കാന്‍ പാടില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media