രോഹിണി കോടതിയിലെ സ്‌ഫോടനക്കേസില്‍
വഴിത്തിരിവ്, ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍


ദില്ലി: ദില്ലി രോഹിണി കോടതി  കെട്ടിടത്തിലെ സ്‌ഫോടനക്കേസില്‍  വഴിത്തിരിവ്. ബോംബ്  നിര്‍മ്മിച്ച് ലാപ്‌ടോപ്പ് ബാഗില്‍ ഒളിപ്പിച്ച് കോടതിയില്‍ എത്തിച്ച് പൊട്ടിച്ച ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ  പൊലീസ് അറസ്റ്റ് ചെയ്തു. ഭരത് ഭൂഷണ്‍ കട്ടാരിയ എന്ന ഡിആര്‍ഡിഒ ശാസ്ത്രഞ്ജനാണ് അറസ്റ്റിലായത്. അയല്‍വാസിയായ അഭിഭാഷകന്‍ അമിത് വസിഷ്ഠിനോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.അഭിഭാഷകനെ കൊലപ്പെടുത്തുന്നതിന് വേണ്ടി അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് ചെറിയ ബോംബ് നിര്‍മ്മിച്ച് ലാപ്‌ടോപ്പ് ബാഗില്‍ ഒളിപ്പിച്ച് കോടതി മുറിയില്‍ ഇയാള്‍ ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം കോടതിക്ക് പുറത്തിറങ്ങി ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ബോംബ് പൊട്ടിച്ചു. അഭിഭാഷകനെ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. അഭിഭാഷകന്‍ കേസില്‍ ഹാജരാകാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് ബാഗിലുണ്ടായിരുന്ന ബോംബ് പൊട്ടിച്ചത്. എന്നാല്‍ നിര്‍മ്മാണത്തില്‍ വന്ന പിഴവ് കാരണം സ്‌ഫോടക വസ്തുവിന് തീപിടിച്ചില്ല. ഇത് കാരണമാണ് വലിയ സ്‌ഫോടനം ഒഴിവായി. 


ആ മാസം 10 തിയ്യതിയാണ് രോഹിണി കോടതിയില്‍ സ്‌ഫോടനം ഉണ്ടായത്. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് നടന്നത്. കോടതി കെട്ടിടത്തിലെ 102-ാം നമ്പര്‍ ചേംബറിനുള്ളില്‍ രാവിലെ പത്തരയോടെയാണ് സ്ഫോടനമുണ്ടായത്. കോടതി നടപടികള്‍ തുടരുന്നതിനിടെ ചേമ്പറിനുള്ളിലുണ്ടായിരുന്ന ലാപ്‌ടോപ് ബാഗ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അന്ന് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്നും സ്‌ഫോടക വസ്തുക്കളും ചോറ്റുപാത്രവും പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media