തോഷഖാന അഴിമതി കേസ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവ്


ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി തലവനുമായ ഇമ്രാന്‍ ഖാന് തിരിച്ചടി. കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി ജയിലില്‍ കഴിയേണ്ടിവരുമെന്ന് പാക് പത്രമായ 'ദ ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു.


ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് ഇമ്രാനെ മൂന്ന്  വര്‍ഷം തടവിന് ശിക്ഷിച്ചത്. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. കോടതി വിധിയെ തുടര്‍ന്ന് പി.ടി.ഐ ചെയര്‍മാനെ സമാന്‍ പാര്‍ക്കിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ പാര്‍ട്ടി ട്വീറ്റില്‍ അറിയിച്ചു. ജിയോ ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ട് പ്രകാരം വസതിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമാന് പാര്‍ക്ക് റോഡില്‍ ഗതാഗതം നിര്‍ത്തിവച്ചു. ഒത്തുചേരല്‍ അനുവദനീയമല്ല. സമരക്കാരെ അറസ്റ്റ് ചെയ്യും.

കോടതി വിധിക്ക് പിന്നാലെ ഇമ്രാന്റെ രാഷ്ട്രീയ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. തോഷഖാന കേസില്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയതിന് പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 ന് മുന്‍ പ്രധാനമന്ത്രിയെ അയോഗ്യനാക്കിയിരുന്നു. തോഷഖാന കേസില്‍ ഇളവ് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ ഹര്‍ജി പാകിസ്താന്‍ സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media