കോഴിക്കോട്: 38-ാംമത് നാഷണല്‍ ഗെയിംസില്‍ മെഡല്‍ത്തിളക്കത്തില്‍ കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ . രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 3 മെഡലുകളാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജിംനാസ്റ്റിക്‌സ് പരിശീലന കേന്ദ്രത്തിലെ കായിക താരങ്ങള്‍ നേടിയത്. മുഹമ്മദ് അജ്മല്‍ കെ, മുഹമ്മദ് സഫാന്‍ പി കെ, സാത്വിക് എം പി, ഷിറില്‍ റുമാന്‍ പി എസ് എന്നിവരടങ്ങുന്ന സംഘമാണ് അക്രോബാറ്റിക് ജിംനാസ്റ്റിക്‌സില്‍ വെള്ളി നേടിയത്. അക്രോബാറ്റിക് ജിംനാസ്റ്റിക്സില്‍ മിക്സഡ് പെയറില്‍ ഫസല്‍ ഇംത്യാസും പാര്‍വതി ബി നായരും വെള്ളി നേടി. വനിത വിഭാഗത്തില്‍ ലക്ഷ്മി ബി നായര്‍ - പൗര്‍ണമി ഹരീഷ്‌കുമാര്‍ സഖ്യം വെങ്കലം നേടി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍ ജംഷീര്‍ ടിയാണ് കേരളത്തിന്റെ കോച്ച് എന്നതും സ്‌പോര്‍ട്‌സ് കൗണ്‍സില്‌ന് അഭിമാനത്തിന്റെ വക നല്‍കുന്നു. കേരളത്തിലെത്തന്നെ ഏറ്റവും സൗകര്യമുളള ജിംനാസ്റ്റിക്‌സ് പരിശീലന കേന്ദ്രമാണ്‌കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഇ.എം.എസ് സ്റ്റേഡിയത്തിലെ പരിശീലന കേന്ദ്രം . 2500 സ്‌ക്വയര്‍ ഫീറ്റ് വീസ്തീര്‍ണത്തില്‍ എല്ലാവിധ ആധുനിക കായിക ഉപകരണങ്ങളോടുകൂടിയ ജിംനാസ്റ്റിക് പരിശീലന കേന്ദ്രമാണ് കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഉടമസ്ഥതയില്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് ബാച്ചുകളിലായാണ് ഇവിടെ പരിശീലനം നടക്കുന്നത്. തിങ്കള്‍, ബുധന്‍,വെളളി, രാവിലെയും വൈകുന്നേരവും ശനി, ഞായര്‍ രാവിലെയുമായിട്ടാണ് പരിശീലനം നടത്തുന്നത്. കോഴിക്കോട് ജില്ലയിലുളള 110 ഓളം കുട്ടികള്‍ ഈ പരിശീലന കേന്ദ്രത്തില്‍ പരിശീലനം നേടിവരുന്നുണ്ട് . ജിംനാസ്റ്റിക്‌സ് പരിശീലനം രംഗത്തെ മികച്ച പരിശീലകനായ ജംഷീറും, ആതിരയുമാണ് പരിശീലകര്‍. ഇപ്പോള്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ സംസ്ഥാന സ്‌കൂള്‍ തലത്തിലും, ദേശിയ സ്‌കൂള്‍ തലത്തിലും നടന്ന മത്സരങ്ങളില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്.