മണ്ഡലപുനര്‍നിര്‍ണയം 2056വരെ മരവിപ്പിക്കണമെന്ന് ചെന്നൈ സമ്മേളനം, പാര്‍ലമെന്റില്‍ യോജിച്ച് എതിര്‍ക്കും
 


ചെന്നൈ:മണ്ഡല പുനര്‍നിര്‍ണയം 2056 വരെ മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വെളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നല്‍കും
മുഖ്യമന്ത്രിമാരും പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ച് രാഷ്ട്രപതിയെ കാണും.എംപിമാര്‍ അടങ്ങുന്ന കോര്‍ കമ്മിറ്റി രൂപീകരിക്കും.മണ്ഡലപുനര്‍നിര്‍ണയ നീക്കം പാര്‍ലമെന്റില്‍ യോജിച്ച് തടയും.ജനാധിപത്യവും ഫെഡറല്‍ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്രദിനമാണെന്നും  സ്റ്റാലിന്‍ പറഞ്ഞു.ചെന്നൈ യോഗത്തില്‍ 13 പാര്‍ട്ടികള്‍ പങ്കെടുക്കുന്നുണ്ട്.കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനെത്തി.

മണ്ഡല പുനര്‍ നിര്‍ണയം ഡെമോക്ലീസിന്റെ വാള്‍ പോലെ ഭീഷണി ഉയര്‍ത്തുന്നുവെന്ന് പിണറായി പറഞ്ഞു,.കൊളോണിയല്‍ കാലത്തെ ഓര്‍മിപ്പിക്കുന്ന നീക്കമാണിത്.വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള  ബിജെപി ശ്രമമാണിത്.കേന്ദ്രസര്‍ക്കാര്‍ ചരിത്രത്തില്‍ നിന്ന് പഠിക്കണം.ഫെഡറലിസം രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ്.വൈവിധ്യങ്ങളെ ഉള്‍കൊള്ളത്ത മണ്ഡല പുനര്‍ നിര്‍ണയം നീതിപൂര്‍വ്വം ആകില്ല.മണ്ഡല പുനര്‍നിര്‍ണയ നീക്കം ബിജെപിക്ക് വേണ്ടിയാണ്. തെക്കേ ഇന്ത്യയിലെ സീറ്റുകള്‍ കാര്യമായി കുറയുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media