രണ്ടു ലക്ഷം രൂപ വരെയുള്ള സ്വര്‍ണം
വാങ്ങാന്‍ കെവൈസി രേഖകള്‍ വേണ്ട


കൊച്ചി: കെവൈസി രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ സ്വര്‍ണാഭരണങ്ങള്‍ ലഭിയ്ക്കില്ലെന്നതുള്‍പ്പെടെ നിരവധി ആശങ്കകള്‍ അടുത്തിടെ ഉണ്ടായിരുന്നു. സ്വര്‍ണ വിപണന മേഖലയേയും കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിന്റെ വാര്‍ത്തകള്‍ വന്നതിനാല്‍ ആണിത്. വ്യാജ ഇടപാടുകള്‍ നിയന്ത്രക്കുന്നതിന്റെ ഭാഗമായി ആണ് ഈ നീക്കം.

എന്നാല്‍ ചെറിയ തോതിലുള്ള ആഭരണ വില്‍പ്പനയ്ക്ക് കെവൈസി രേഖകള്‍ നിര്‍ബന്ധമില്ലെന്ന് റെവന്യൂ മന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിജ്ഞാപനവും മന്ത്രാലയം അടുത്തിടെ പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ രണ്ടു ലക്ഷം രൂപയില്‍ അധികം മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കെവൈസി രേഖകള്‍ നിര്‍ബന്ധമാണ്. അതായത് 5 പവന് മുകളില്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ സ്വര്‍ണം വാങ്ങുന്ന വ്യക്തികളുടെ വിവരങ്ങള്‍ സമര്‍പ്പിയ്ക്കണം. പാന്‍ കാര്‍ഡും ആധാര്‍ വിവരങ്ങളുമാണ് നല്‍കേണ്ടത്.

10 ലക്ഷം രൂപയോ അതിനു മുകളിലോ നല്‍കിയുള്ള പണം ഇടപാടുകള്‍ക്കും കൈവൈസി രേഖകള്‍ നിര്‍ബന്ധമാണ്. സ്വര്‍ണാഭവരണങ്ങള്‍ വാങ്ങുന്നതിന് മാത്രമല്ല, വെള്ളി, രത്‌നം തുടങ്ങിയവ വാങ്ങുന്നതിനും ഇത് ബാധകമാണ്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദേശ പ്രകാരമാണിത്. ഇന്ത്യയില്‍ നിലവില്‍ സ്വര്‍ണാഭരണ വില്‍പ്പനയ്ക്ക് ഇത് ബാധകമാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media