ചരക്കുനീക്കത്തിൽ നേട്ടം സ്വന്തമാക്കി ഇന്ത്യൻ റെയിൽവേ.


വെല്ലുവിളികൾക്കിടയിലും തീവണ്ടി വഴിയുള്ള ചരക്കുനീക്കത്തിൽ കഴിഞ്ഞ വർഷത്തെ മൊത്തം ചരക്ക് നീക്കത്തെ മറികടന്നു ഇന്ത്യൻ റെയിൽവേ. തീവണ്ടി വഴിയുള്ള ഈ വർഷത്തെ മൊത്ത ചരക്ക് നീക്കം 2021 മാർച്ച് 11ന് 1145.68 മില്യൺ ടൺ പിന്നിട്ടു. കഴിഞ്ഞവർഷം ആകെ തീവണ്ടി മാർഗം വിതരണംചെയ്തത് 1145.61 മില്യൺ ടൺ ചരക്കുകൾ ആയിരുന്നു

 2021 മാർച്ച് മാസം, 11 ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറിൽ 45.49 കിലോമീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ സമയം ഇത് മണിക്കൂറിൽ 23.29 കിലോമീറ്റർ ആയിരുന്നു. ചരക്കുനീക്ക സേവന പ്രമുഖരുമായി തുടർച്ചയായി നടത്തിവന്ന ചർച്ചകൾ, ഉയർന്ന വേഗത എന്നിവയാണ് തീവണ്ടിമാർഗം ഉള്ള ചരക്ക് നീക്കത്തിൽ ശക്തമായ വളർച്ചയ്ക്ക് വഴി തുറന്നത്.

തീവണ്ടി മാർഗം ഉള്ള ചരക്കുനീക്കം ആകർഷകമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയ പ്രത്യേക ഇളവുകൾ, റെയിൽവേ സോണുകളിലും ഡിവിഷനുകളിലും ഉയർന്നുവന്ന വ്യവസായ വികസന യൂണിറ്റുകൾ, എന്നിവ ഈ കുതിപ്പിന് ആക്കം കൂട്ടി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media