കുവൈത്തിലേക്ക് വിമാന സർവീസ് ഉടൻ
കുവൈത്ത് സിറ്റി : എല്ലാ രാജ്യങ്ങളിൽനിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഉടനെ ആരംഭിച്ചേക്കും. അത് സംബന്ധിച്ച തീരുമാനം താമസിയാതെ ഉണ്ടാകുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച പ്രവേശനം വിദേശികൾക്ക് അനുവദിച്ചുവെങ്കിലും ഇന്ത്യ ഉൾപ്പെടെ നേരത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽനിന്നുള്ളവരുടെ യാത്ര അവ്യക്തതയിൽ തുടരുകയാണ്. അതിനിടെയാണ് നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുമെന്ന സൂചന. യാത്രാവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉൾപ്പെടെ നേരിട്ടുള്ള സർവീസ് നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. വാക്സീൻ സർട്ടിഫിക്കറ്റ്, പിസിആർ പരിശോധനാ റിപ്പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകൾ കർശനമായി പാലിച്ചുകൊണ്ടാകും നേരിട്ടുള്ള സർവീസ്.