21,000 രൂപ വേതനം നല്‍കണം; ആശാ വര്‍ക്കര്‍മാരുടെ പ്രതിസന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍
 


ദില്ലി: ആശാ വര്‍ക്കര്‍മാരുടെ പ്രതിസന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ച്  കേരളത്തില്‍ നിന്നുള്ള എംപിമാര്‍. നിലവിലുള്ള 7000 രൂപയ്ക്ക് പകരം ആശാ വര്‍ക്കര്‍മാര്‍ക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെനന്ന് കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന ആശമാരെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ അപമാനിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ പറഞ്ഞു.

പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയാണ് തിരുവനന്തപുരത്ത് നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം വ്യക്തമാക്കുന്നതെന്നും  ആശമാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കണമെന്നും ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടു.  മലയാളത്തില്‍ വിഷയമുന്നയിച്ച വി കെ ശ്രീകണ്ഠന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

രാജ്യസഭയില്‍ വിഷയം അവതരിപ്പിച്ച മുന്‍ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ നല്ഡകാനുള്ള  കുടിശ്ശിക ആശമാര്‍ക്ക് നല്‍കണമെന്നും, പ്രതിമാസ വേതനവും, പെന്‍ഷനും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സഭയിലുണ്ടായിരുന്ന കേന്ദ്ര മന്ത്രിമാരാരും വിഷയത്തോട് പ്രതികരിച്ചില്ല. ഒരു മാസമായി തിരുവനന്തപുരത്ത് നടന്നുവരുന്ന സമരത്തെ ഇതോടെ ദേശീയ ശ്രദ്ധയില്‍ എത്തിച്ചിരിക്കുകയാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media