6.79 കോടി രൂപ അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്
കൊച്ചി: 2020-21 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 6.79 കോടി രൂപ അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. മുന്‍വര്‍ഷം ഇതോ കാലയളവില്‍ 149.69 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലും 91.62 കോടി രൂപ നഷ്ടമാണ് ബാങ്കിനുണ്ടായിരുന്നത്. എന്നാല്‍ 2021 ജനുവരി - മാര്‍ച്ച് പാദത്തില്‍ മൊത്ത വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ ഇതോകാലയളവിനേക്കാള്‍ 10.4 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയാസ്തി 3.34 ശതമാനത്തില്‍ നിന്ന് 4.71 ശതമാനാമയി ഉയര്‍ന്നിട്ടുണ്ട്. അതേസമയം കിട്ടാക്കടങ്ങള്‍ സംബന്ധിച്ച നീക്കിയിരുപ്പ് ബാങ്ക് കുറച്ചിട്ടുണ്ട്. 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 41 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.