ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി പുതുക്കി സൗദി; നവംബർ 30 വരെ നീട്ടി
ജിദ്ദ: സൗദി പ്രവാസികളുടെ ഇഖാമയും പുനഃപ്രവേശനവിസയും നവംബർ 30 വരെ നീട്ടി. സന്ദർശന വിസയുടെ കാലാവധിയും നവംബർ 30 വരെ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. സൗജന്യമായാണ് വിസ നീട്ടിനൽകുന്നത്.
നേരത്തെ രേഖകളുടെ കാലാവധി സെപ്തംബർ 30 വരെ നീട്ടിനൽകിയിരുന്നു. ഇതാണിപ്പോൾ രണ്ട് മാസങ്ങൾ കൂടി അധികമായി വീണ്ടും നീട്ടിനൽകുന്നത്. പ്രവേശനനിരോധനമുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലുള്ള പ്രവാസികളുടെ രേഖകളാണ് പുതുക്കുക.
അതേസമയം 60 കഴിഞ്ഞവരുടെ ഇഖാമ നിലവിൽ പുതുക്കില്ലെന്ന് കുവൈത്ത്. 60 തികഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെന്നാണ് കുവൈത്ത് മാൻപവർ അതോറിറ്റി അറിയിച്ചിരിക്കുന്നത്.