കരിപ്പൂര്‍ വിമാനപകടത്തില്‍ പരുക്കേറ്റവരുടെ
ചികിത്സാ ചെലവ് നിര്‍ത്തലാക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ
കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിര്‍ത്തലാക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ. ഒരു വര്‍ഷം പിന്നിട്ടിട്ടും ഗുരുതര പരുക്കുകളെ തുടര്‍ന്ന് ചികിത്സ തുടരുന്നവരാണ് ഇതോടെ പ്രതിസന്ധിയിലായത്. ഇനിയെന്ത് ചെയ്യണമെന്നറിയാത ആശങ്കയിലാണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍.