ഓഹരി വിപണി നേട്ടത്തോടെ തുടക്കം.
സെൻസെക്‌സ് 462 പോയന്റ് നേട്ടത്തിൽ 50,903ലും നിഫ്റ്റി 139 പോയന്റ് ഉയർന്ന് 15,095ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1100 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 249 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.അൾട്രടെക് സിമെന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്‌സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.ബജാജ് ഓട്ടോ, പവർഗ്രിഡ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിപിസിഎലിലുള്ള നാലുശതമാനം ഓഹരികൾ ബിപിസിഎൽ ട്രസ്റ്റ് വിൽക്കുന്നുവെന്നുള്ള റിപ്പോർട്ടുകളെതുടർന്ന് ഓഹരിവിലയിൽ ആറുശതമാനത്തോളം നഷ്ടമുണ്ടായി. രാജ്യത്തെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഹരിയില്‍ വമ്പന്‍ ഇടിവ് രേഖപ്പെടുത്തി. മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റിന്റെ മരണത്തിന് പിന്നാലെയാണ് കമ്പനിയുടെ ഓഹരി ഇടിഞ്ഞിരിക്കുന്നത്.