ശബരിമലയില്‍ 'ഹലാല്‍' ശര്‍ക്കര ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി


കൊച്ചി: ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാറാണ് ഹര്‍ജി നല്‍കിയത്. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം. ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്തു നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജിയില്‍ ഹൈക്കോടതി നിലപാട് തേടി. ഹലാല്‍ ശര്‍ക്കര ആരോപണത്തില്‍ ഹൈക്കോടതി സ്‌പെഷ്യല്‍ കമ്മിഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അപ്പം, അരവണ, പ്രസാദത്തിനുപയോഗിച്ച ചില ശര്‍ക്കര എന്നിവ പാക്കറ്റുകളില്‍ മാത്രമാണ് ഹലാല്‍ മുദ്ര ഉണ്ടായിരുന്നതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. കയറ്റുമതി നിലവാരമുള്ള ശര്‍ക്കരയാണിത്. അറേബ്യന്‍ രാജ്യങ്ങളിലടക്കം കയറ്റുമതി ചെയ്യുന്നതു കൊണ്ടാണ് ഹലാല്‍ മുദ്ര വന്നതെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ വാക്കാലറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media