വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു.
ഇന്ന് വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 150 പോയിന്റ് ഉയര്‍ന്ന് 48,410 എന്ന നിലയാണ് രേഖപ്പെടുത്തിയത്. എന്‍എസ്ഇ നിഫ്റ്റി സൂചിക 14,550 മാര്‍ക്കിലേക്കും തിരിച്ചെത്തി. 3 ശതമാനം മുന്നേറുന്ന ഓഎന്‍ജിസിയാണ് സെന്‍സെക്‌സില്‍ പ്രധാനമായും നേട്ടം കൊയ്യുന്നത്. എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികളും ഓഎന്‍ജിസിക്ക് തൊട്ടുപിറകിലുണ്ട്. 1 ശതമാനത്തിന് മുകളില്‍ നേട്ടം ഈ ഓഹരികളില്‍ കാണാം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി വിപണിയിൽ ചലനമുണ്ടാക്കിയിട്ടുണ്ട് .
നിഫ്റ്റിയിലെ എല്ലാ വില സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത്. കൂട്ടത്തില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 1.8 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6 ശതമാനം ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 0.5 ശതമാനവും വീതം ചുവടുവെയ്ക്കുന്നു. ഇന്നലെ അവസാന മണി മുഴങ്ങുമ്പോള്‍ ബോംബെ സൂചിക 465 പോയിന്റ് നഷ്ടത്തില്‍ 48,253.5 എന്ന നിലയാണ് കയ്യടക്കിയത് (0.95 ശതമാനം തകര്‍ച്ച). മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,500 മാര്‍ക്ക് കൈവിട്ടു; 138 പോയിന്റ് നഷ്ടത്തില്‍ 14,496.5 എന്ന നിലയ്ക്ക് സൂചിക ഇടപാടുകള്‍ മതിയാക്കി (0.94 ശതമാനം തകര്‍ച്ച). ദിവസവ്യാപാരത്തിനിടെ 14,461 പോയിന്റ് വരെയ്ക്കും നിഫ്റ്റി ഇടറിയിരുന്നു. എന്തായാലും റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അഭിസംബോധനയിലേക്ക് ഉറ്റുനോക്കുകയാണ് ഇന്ന് നിക്ഷേപകര്‍.
ബുധനാഴ്ച്ച 20 കമ്പനികളാണ് കഴിഞ്ഞ പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ടാറ്റ സ്റ്റീല്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസ്, സിയറ്റ്, ക്രാഫ്റ്റ്‌സ്മാന്‍ ഓട്ടോമേഷന്‍, ദീപക് നൈട്രറ്റ് എന്നീ കമ്പനികളാണ്.