ആരോഗ്യമേഖലയില്‍ അടിയന്തിരാവസ്ഥയെന്ന് മന്ത്രി വീണ ജോര്‍ജ്.


തിരുവനന്തപുരം: ആരോഗ്യമേഖല അടിയന്തരവസ്ഥയിലൂടെയാണ് കടന്ന് പോകുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആവശ്യത്തിന് അനുസരിച്ച് വാക്‌സിന്‍ കിട്്‌നില്ലെന്നും 
മൂന്ന് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം വാക്‌സിന്‍ ലഭ്യമായാല്‍ 45 ദിവസത്തിനകം സംസ്ഥാനത്തെ എല്ലാവര്‍ക്കും ആദ്യ വാക്‌സില്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിച്ചിട്ടില്ലെന്നും വിട്ടുപോയാല്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 50 കിടക്കകള്‍ ഉള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. മൂന്നാം തരംഗം നേരിടാനുള്ള നടപടികള്‍ ആരംഭിച്ചെന്നും  മൂന്നാം തരംഗം കുട്ടികളില്‍ രോഗം വരാന്‍ സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളില്‍ പിഡിയാട്രിക് ഐസിയുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 
 
സിക്ക വൈറസ് രോഗം ഭീതി വേണ്ടെന്നും കടുത്ത ജാഗ്രത മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊതുക് നിവാരണം ആവശ്യമാണ്. ഇന്നലെ രാത്രിയോടെ 14 പേര്‍ക്ക് സിക്ക പോസിറ്റീവ് സ്ഥിരികരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. രോഗം നേരിടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുകള്‍ ഉള്ള സ്ഥലത്താണ്  രോഗം കണ്ടെത്തിയത്. അതിനാല്‍, കൊതുക് നിവാരണത്തിനായി പ്രവര്‍ത്തനം ഏകോപിപ്പിക്കും. എല്ലാ ജില്ലാകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media