തിരുവനന്തപുരം : പ്രതിപക്ഷ പ്രതിഷേധം മറയാക്കി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു. വരും ദിവസങ്ങളിലെ ധനാഭ്യര്‍ത്ഥനകള്‍ ഇന്ന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നു തന്നെ സഭ അനിശ്ചിത കാലത്തേക്ക് പിരിയും. സഭയില്‍ ഇന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം നോട്ടീസ് ഒഴിവാക്കി. പ്രതിപക്ഷ പ്രതിഷേധം മറയാക്കിയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത്.