പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് ഇരുപത് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ജയ്പൂരിലേക്ക് മാത്രം 16 പുതിയ സര്‍വീസുകളാണ് നടത്തുക. ഡെറാഡൂണ്‍, അമൃത്സര്‍, ഉദയ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ് ജയ്പൂരിലേക്ക് സര്‍വീസുകള്‍ ഉണ്ടാകുക. ജയ്പൂരില്‍നിന്ന് സൂറത്ത് വഴി ഗോവയിലേക്കും സര്‍വീസുകള്‍ ഉണ്ടാകും.
ഉഡാന്‍ പദ്ധതിപ്രകാരം സിക്കിമിലെ പക്യോങ് നിന്ന് ഡല്‍ഹിയിലേക്കും കൊല്‍ക്കത്തയിലേക്കും സ്‌പൈസ് ജെറ്റിന്റെ സര്‍വീസുകള്‍ ഉണ്ടാകും. ഇതുകൂടാതെ ഡല്‍ഹിയില്‍നിന്ന് തിരിച്ച് ഡെറാഡൂണിലേക്കും സര്‍വീസ് ഏര്‍പ്പെടുത്തും. എല്ലാ പുതിയ വിമാന സര്‍വീസുകളും ഫെബ്രുവരി 1 നും ഫെബ്രുവരി 10 നും ഇടയില്‍ പ്രാബല്യത്തില്‍ വരുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. ജയ്പൂരില്‍നിന്ന് ഡെറാഡൂണിലേക്ക് ആഴ്ചയില്‍ നാല് തവണയും ജയ്പൂര്‍-അമൃത്സര്‍ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് തവണയുമാണ് സ്‌പൈസ് ജെറ്റ് സര്‍വീസ് നടത്തുക. ജയ്പൂരില്‍നിന്ന് ഉദയ്പൂര്‍, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും ഡല്‍ഹിയില്‍നിന്ന് ഡെറാഡൂണിലേക്കും പതിവായി സര്‍വീസ് ഉണ്ടാകും.
അതേസമയം കൊല്‍ക്കത്ത-പക്യോങ് റൂട്ടിലേക്ക് ആഴ്ചയില്‍ അഞ്ച് തവണയാണ് സര്‍വീസ് നടത്തുക. പുതിയ സര്‍വീസുകള്‍ക്ക് 2,407 മുതല്‍ 3,981 രൂപ വരെയാണ് ചാര്‍ജ് ആകുക. ബോംബാര്‍ഡിയര്‍ ക്യു 400 വിമാനമാണ് പുതിയ സര്‍വീസുകള്‍ക്കായി ഉപയോഗിക്കുക. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് സ്‌പൈസ് ജെറ്റ് പുതിയ ആഭ്യന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെ ജയ്പൂര്‍, ഡെറാഡൂണ്‍, പക്യോങ്, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സ്‌പൈസ് ജെറ്റിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വഴി മറ്റ് നിരവധി നഗരങ്ങളിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാനാകുമെന്ന് സ്പൈസ് ജെറ്റ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ശില്‍പ ഭാട്ടിയ പറഞ്ഞു.