ശ്വാസത്തിലൂടെ കൊവിഡ് തിരിച്ചറിയാം; നിമിഷങ്ങള്‍ക്കകം ഫലം ലഭ്യം, ഉപകരണവുമായി റിലയന്‍സ്


മുംബൈ: ശ്വാസത്തിലൂടെ ദ്രുതഗതിയില്‍ കൊവിഡ്-19 തിരിച്ചറിയുന്നതിനുള്ള ഉപകരണവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇസ്രായേലിലെ സ്റ്റാര്‍ട്ടപ്പായ ബ്രീത്ത് ഓഫ് ഹെല്‍ത്ത് (ബിഒഎച്ച്) വികസിപ്പിച്ച ഉപകരണമാണ് റിലയന്‍സ് വാങ്ങിച്ചത്. USD 15 million കരാറില്‍ ഇരുകമ്പനികളും ജനുവരിയില്‍ ഒപ്പുവച്ചിരുന്നു. ഉപകരണം സ്ഥാപിക്കാനും പരിശീലനം നല്‍കുന്നതിനുമായി ഇസ്രായേലിലെ വിദഗ്ധ സംഘം ഉടന്‍ ഇന്ത്യയിലെത്തും.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേയ്ക്ക് പോകുന്നതിന് ഇസ്രായേല്‍ പൗരന്മാര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്തും റിലയന്‍സിന്റെ അഭ്യര്‍ത്ഥന മാനിച്ചും ബ്രീത്ത് ഓഫ് ഹെല്‍ത്തിലെ പ്രതിനിധി സംഘത്തിന് രാജ്യത്തേക്ക് വരുന്നതിന് ഇതിനകംതന്നെ അടിയന്തര അനുമതി ലഭിച്ചതായാണ് വിവരം. ടെസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഫലം നല്‍കുന്നതാണ് ഉപകരണം. കൊവിഡ് കണ്ടെത്തുന്നതില്‍ 95 ശതമാനവും ഈ ഉപകരണം വിജയിച്ചിട്ടുണ്ടെന്ന് ബിഒഎച്ച് അവകാശപ്പെടുന്നു.


ആഗോള മെഡിക്കല്‍ ഓര്‍ഗനൈസേഷനുകള്‍ അംഗീകരിച്ച സ്റ്റാന്‍ഡേര്‍ഡ് പിസിആര്‍ ടെസ്റ്റിനെ അപേക്ഷിച്ച് ഇസ്രായേല്‍ ആശുപത്രികളായ ഹദസ്സ മെഡിക്കല്‍ സെന്റര്‍, ടെല്‍ ഹാഷോമറിലെ ഷെബ മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ഈ ഉപകരണത്തിലൂടെയുള്ള പരിശോധനയ്ക്ക് 98 ശതമാനം വിജയം കാണിക്കുന്നുണ്ട്. ഉപകരണങ്ങള്‍ ഇതിനകം ഇന്ത്യയില്‍ എത്തിക്കഴിഞ്ഞെന്നും ഇത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വളരെയധികം സഹായകമാകുമെന്നും കമ്പനി വക്താവ് അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media