കര്‍ഷകരുടെ നിരന്തര പോരാട്ടത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് കീഴടങ്ങേണ്ടി വന്നു; സിപിഐ ദേശീയ സെക്രട്ടേറിയറ്റ്
ദില്ലി:കര്‍ഷകരുടെ നിരന്തര പോരാട്ടത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് കീഴടങ്ങേണ്ടി വന്നത് കര്‍ഷകരുടെ ചരിത്ര വിജയമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. നരേന്ദ്രമോദിയുടെ തീരുമാനം പിന്തിരിപ്പനെന്ന് സുപ്രിം കോടതി നിയോഗിച്ച കര്‍ഷക സമിതി അംഗം വിമര്‍ശിച്ചു. കര്‍ഷക നിയമം പിന്‍വലിച്ചതിന് പിന്നില്‍ ശുദ്ധ രാഷ്ട്രീയമെന്ന് അനില്‍ ഘന്‍വത് ചൂണ്ടിക്കാട്ടി. കര്‍ഷക താത്പര്യത്തേക്കാള്‍ ബിജെപിയുടെ രാഷ്ട്രീയ താത്പര്യത്തിന് മുന്‍തൂക്കം നല്‍കി. പാനല്‍ സമര്‍പ്പിച്ച പരിഹാരങ്ങള്‍ തുറന്ന് പോലും നോക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.
വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നറിയിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്. പാര്‍ലമെന്റ് നിയമം റദ്ദ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു. അതേസമയം ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍ അവരവരുടെ വീട്ടിലേക്ക് മടങ്ങി പോകണമെന്നും നരേന്ദ്രമോദി അറിയിച്ചു.