ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം; കോടതി ഇന്ന് വാദം കേൾക്കും


കണ്ണൂർ: ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുക എന്നാണ് പൊലീസിന്‍റെ വാദം.

പബ്ലിക് പ്രോസിക്യൂട്ടർ വിപി ശശീന്ദ്രനാണ് പൊലീസിന് വേണ്ടി ഹർജി നൽകിയത്.
ഹ‍ർജിയിൽ ഇരുവരുടെയും വിശദീകരണം കോടതി ചോദിച്ചിരുന്നു.

അതേസമയം  പൊലീസ് കെട്ടിചമച്ച കേസാണ് ഇതെന്നാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വാദം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media