കോഴിക്കോട്:എം.ആര്‍.സി.എസ്. (മെമ്പര്‍ ഓഫ് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍ സ്) പരീക്ഷാകേന്ദ്രമായി കോഴിക്കോടും. ഇന്ത്യയിലെ നാലു കേന്ദ്ര ങ്ങളിലൊന്നാണ് കോഴിക്കോട്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണ് എഡിന്‍ ബറോയിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് പരീക്ഷ നടത്തുന്നത്. ഏപ്രില്‍ നാലു മുതല്‍ ആറുവരെ കെ.പി.എം. ട്രിപെന്റ ഹോട്ടലില്‍ പരീക്ഷ നടക്കും. 34ഓളം എക്സാമിനര്‍മാരും 130ഓളം സര്‍ജന്മാരും വിവിധ രാജ്യങ്ങളില്‍ നിന്ന് പങ്കെടുക്കും. ഈ പരീക്ഷ വഴി യു.കെയില്‍ രജിസ്‌ട്രേഷനും ജോലിചെയ്യാനുള്ള യോഗ്യതയും നേടാം.
ഏപ്രില്‍ ഏഴിനു തുടര്‍പഠനം (കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യൂക്കേഷന്‍) ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നടക്കും. സര്‍ജിക്കല്‍ ട്രെയിനികളും ജൂനിയര്‍ ഡോക്ടര്‍മാരും ആണ് പങ്കെടുക്കുന്നത്.
യു.കെയിലെ ജോലിസാധ്യതയെയും സര്‍ജിക്കല്‍ ട്രെയിനിങ്ങിനെയും കുറിച്ച് റോയല്‍ കോളേജ് പ്രതിനിധികള്‍ സംസാരിക്കും. പ്രത്ര സമ്മേളനത്തില്‍ ബേബി മെമ്മോറിയില്‍ ഹോസ്പിറ്റല്‍ ഡയറ ക്ടര്‍ ഡോ. വിനീത് എബ്രഹാം, സി.ഇ.ഒ ഡോ. ഗ്രേസി മത്തായി, ഡോ. ചീഫ് പ്ലാസ്റ്റിക് സര്‍ജന്‍ കെ.എസ് കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.