'ഐ ലവ് യൂ ചീഫ് മിനിസ്റ്റര്‍'; ട്വീറ്റ് പങ്കിട്ട് മുഖ്യമന്ത്രിയെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി
കൊച്ചി: കേരളത്തില്‍ ദിവസേന കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന ഓരോ നിലപാടുകളും അത്രമേല്‍ കൈയ്യടി നേടാറുണ്ട്. ഇപ്പോഴിതാ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയും മുഖ്യമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 'ലവ് യൂ ചീഫ് മിനിസ്റ്റര്‍' എന്നു തുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് താരം സോഷ്യല്‍ മീഡിയയില്‍ പ്രശംസ രേഖപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. 'എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് എനിക്ക് രാഷ്ട്രീയ ആഭിമുഖ്യമില്ല. നമ്മുടെ സംസ്ഥാനത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒന്നിനൊന്ന് മികച്ചതാണ്. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ ദുരിതകാലത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതീക്ഷയുടെ വെട്ടം നല്‍കുന്നുവെന്നും ഐശ്വര്യ ലക്ഷ്മി കുറിച്ചു.
അടുത്തിടെ ഐശ്വര്യ ലക്ഷ്മിയ്ക്കും കൊവിഡ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐശ്വര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഫലം നെഗറ്റീവ് ആയ ശേഷം ക്വാറന്റൈനില്‍ കഴിയുകയാണ് ഐശ്വര്യ ഇപ്പോള്‍. ഐശ്വര്യയുടതോയി ഒട്ടേറെ സിനിമകളാണ് തമിഴിലും മലയാളത്തിലുമായി അണിയറയില്‍ ഒരുങ്ങുന്നത്.