കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം മെയ് 20 മുതല്‍ 22 വരെ 'സസ്യശാസ്ത്ര മേഖലയിലെ ഓമിക്‌സ് സാങ്കേതികവിദ്യകളിലെ പുതിയ പ്രവണതകള്‍' എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിക്കുന്നു. ഐ.ഐ.എസ്.ആറിലെ ബയോഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ജീനോമിക്‌സ് ഫസിലിറ്റിയുടെ നേതൃത്വത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.
സസ്യശാസ്ത്ര ഗവേഷണമേഖലയിലെ പുതിയ സാധ്യതകളും പ്രവണതകളും ചര്‍ച്ച ചെയ്യുക എന്നതാണ് സിമ്പോസിയത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും, ഗവേഷകരും, വിദ്യാര്‍ത്ഥികളും വ്യവസായ പ്രതിനിധികളും സിമ്പോസിയത്തിന്റെ ഭാഗമാകും. ജീനോമിക്സ്, ട്രാന്‍സ്‌ക്രിപ്റ്റോമിക്സ്, മെറ്റജീനോമിക്സ് തുടങ്ങിയ ഓമിക്‌സ് ശാഖകളില്‍ നടക്കുന്ന പുതിയ ഗവേഷണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം, ജീനോം എഡിറ്റിംഗ്, ഹോര്‍ട്ടി ഇന്‍ഫര്‍മാറ്റിക്‌സ്, നിര്‍മിത ബുദ്ധി, കമ്പ്യൂട്ടേഷണല്‍ ബയോളജി തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകളെ കൃഷിയിലും സസ്യശാസ്ത്ര ഗവേഷണത്തിലും എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചും സിമ്പോസിയം ചര്‍ച്ച ചെയ്യും.
ഗവേഷണ ശാസ്ത്രജ്ഞര്‍, അദ്ധ്യാപകര്‍, പി.ജി., പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍, കാര്‍ഷിക-ബയോടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് സിമ്പോസിയത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഐ.ഐ.എസ്.ആറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന മെയ് 12 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. മെയ് 20-ന് ഒരു പ്രീ-സിമ്പോസിയം പരിശീലനവും ഇതോടനുബന്ധിച്ഛ് സംഘടിപ്പിക്കുന്നുണ്ട്. ഇതിലേക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും https://www.spices.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ