ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു
കാബൂള്‍: പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റസര്‍ ജേതാവുമായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു.കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയിലെ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്.അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റായിരുന്നു അദ്ദേഹം.
അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള സ്പിന്‍ ബൊല്‍ദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിര്‍ത്തില്ലെന്ന് നിലപാടിലാണ് താലിബാന്‍. യുദ്ധമേഖലകളില്‍ പലായനം തുടരുകയാണ്. ഈ സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ റോയിട്ടേഴ്‌സിനായി പകര്‍ത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെയും എല്ലാം ഗൗരവം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. ഡാനിഷ് പകര്‍ത്തിയ രണ്ടാം കൊവിഡ് തരംഗത്തില്‍ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകള്‍ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.2018ല്‍ റോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം പകര്‍ത്തിയ റിപ്പോര്‍ട്ടുകള്‍ക്കാണ് ഡാനിഷിനെ പുലിറ്റ്‌സര്‍ അവാര്‍ഡിന് അര്‍ഹനാക്കിയത്.