ഒമാനില്‍ പുതിയതായി 559 കൊവിഡ് രോഗികള്‍ മാത്രം; ചികിത്സയിലുള്ളത് 22 പേര്‍
മസ്‌കത്ത്: ഒമാനില്‍ കൊവിഡ് വ്യാപന നിരക്ക് കുറയുന്നു. രാജ്യത്ത് ഇന്ന് 14 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,04,013 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,99,351 പേരും ഇതിനോടകം രോഗമുക്തരായി. 4,103 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 98.5 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. നിലവില്‍ 559 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നാല് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 22 കൊവിഡ് രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ എട്ട് പേരാണ് തീവ്ര പരിചരണ വിഭാഗങ്ങളിലുള്ളത്. അതേസമയം രാജ്യത്ത് ഷഹീന്‍ ചുഴലിക്കാറ്റ് ബാധിത മേഖലകളില്‍ നിര്‍ത്തിവെച്ചിരുന്ന കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിച്ചു.