അമിത് ഷാ ഇന്ന് കശ്മീരില്‍; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കും
 


ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ശ്രീനഗറില്‍ എത്തും. മൂന്ന് ദിവസം നീളുന്നതാണ് സന്ദര്‍ശനം. സുരക്ഷാ-വികസന വിഷയങ്ങള്‍ സംബന്ധിച്ച വിവിധ യോഗങ്ങളിലാകും അമിത്ഷാ പങ്കെടുക്കുക.

370ാം വകുപ്പ് പിന്‍വലിച്ചതിന് ശേഷം ആദ്യമായിയാണ് ജമ്മു കശ്മീരില്‍ അമിത് ഷാ എത്തുന്നത്. കശ്മീര്‍ സന്ദര്‍ശനത്തില്‍ ഗുപ്കര്‍ റോഡിലെ രാജ്ഭവനിലാണ് മുന്ന് ദിവസവും ആഭ്യന്തരമന്ത്രി താമസിക്കുക. ഇതേ തുടര്‍ന്ന് രാജ്ഭവന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത സുരക്ഷയാണ് സംയുക്ത സേന ഒരുക്കിയിരിക്കുന്നത്. ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും.

കശ്മീരില്‍ സുരക്ഷ ശക്തമാക്കിl

ആഭ്യന്തര മന്ത്രി സന്ദര്‍ശനം നടത്തുന്ന ജവഹര്‍ നഗറിലും സുരക്ഷ ശക്തമാക്കി. കൂടുതല്‍ അര്‍ധസൈനിക സേനയെ മേഖലയില്‍ വിന്യസിച്ചു. ഷാര്‍പ്പ് ഷൂട്ടര്‍മാരെയും സ്‌നൈപ്പര്‍മാരെയും നിയോഗിച്ചതിനൊപ്പം ഡ്രോണ്‍ നിരീക്ഷണ സംവിധാനങ്ങളും എര്‍പ്പെടുത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ കശ്മീരില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആഭ്യന്തര മന്ത്രി സന്ദര്‍ശിക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media