ദില്ലി: 69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ അല്ലു അര്‍ജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രം റോക്കട്രി ദ് നമ്പി എഫക്ടാണ്. 28 ഭാഷകളില്‍ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചര്‍ ഫിലിമില്‍ 31 വിഭാഗങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 24 വിഭാഗങ്ങളുമാണ് ഉള്ളത്.
മികച്ച സംഗീത സംവിധായകന്‍- ദേവി ശ്രീ പ്രസാദ് - പുഷ്പ
മികച്ച പശ്ചാത്തല സംഗീതം - എം എം കീരവാണി
മികച്ച ഓഡിയോഗ്രഫി - ചവിട്ട്
മികച്ച തിരക്കഥ - നായാട്ട് - ഷാഹി കബിര്‍
മികച്ച ഗായിക - ശ്രേയ ഘോഷാല്‍
മികച്ച സഹനടി - പല്ലവി ജോഷി
മികച്ച നവാഗത സംവിധായകന്‍ - വിഷ്ണു മോഹന്‍ ( ചിത്രം മേപ്പടിയാന്‍ )
മികച്ച സംവിധായകന്‍ - നിഖില്‍ മഹാജന്‍ - ഗോദാവരി
മികച്ച നോണ്‍ ഫീച്ചര്‍ ചിത്രം - ഗര്‍വാലി, ഏക് ഥാ ഗാവോ
മികച്ച ഹിന്ദി ചിത്രം - സര്‍ദാര്‍ ഉദ്ദം
മികച്ച കന്നഡ ചിത്രം - 777 ചാര്‍ലി
മികച്ച സഹനടന്‍- പങ്കജ് തൃപാഠി
മികച്ച സഹനടി- പല്ലവി ജോഷി
മികച്ച ദേശീയോദ്ഗ്രഥന ചിത്രം - കശ്മീര്‍ ഫയല്‍സ്
മികച്ച മലയാള ചിത്രം- ഹോം
മികച്ച തമിഴ് ചിത്രം- കടൈസി വ്യവസായി