ദില്ലി:ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാന്‍ ഗര്‍ഭകാലത്ത് രാമായണം വായിക്കണമെന്ന് തെലങ്കാന ഗവര്‍ണര്‍ തമിളിസയ് സൗന്ദരരാജന്‍. തെലങ്കാനയില്‍ 'ഗര്‍ഭ സംസ്‌കാര മൊഡ്യൂള്‍' അവതരിപ്പിക്കുന്നതിനിടെയായിരുന്നു തെലങ്കാന ഗവര്‍ണറുടെ വിവാദ പ്രസ്താവന.
ആര്‍എസ്എസിന്റെ വനിതാ സംഘടനയായ സംവര്‍ധിനീ ന്യാസ് രൂപം കൊടുത്ത പദ്ധതിയാണ് 'ഗര്‍ഭ സംസ്‌കാര്‍'. ശാസ്ത്രീയപരവും പരമ്പരാഗതവുമായി വിദ്യകള്‍ സംയോജിപ്പിച്ചുകൊണ്ട് ഗര്‍ഭിണികളുടെ ക്ഷേമത്തിനായി വിഭാവനം ചെയ്ത് പദ്ധതിയില്‍ സംസ്‌കാരവും ദേശഭക്തിയും ഒത്തുചേര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനുള്ള 'കുറിപ്പടികളും' നല്‍കും. ഭഗവതിഗീത വായിക്കുക, സംസ്‌കൃത മന്ത്രങ്ങള്‍ ഉരുവിടുക, യോഗ അഭ്യസിക്കുക എന്നിവയാകും കുറിപ്പടിയില്‍ ഉള്‍പ്പെടുത്തുക.
'ഗ്രാമങ്ങളില്‍ രാമയണം പോലുള്ള ഇതിഹാസങ്ങള്‍ ഗര്‍ഭിണികള്‍ വായിക്കുന്നത് കാണാറുണ്ടായിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ മാനസികവും ശാരീരകവുമായ ആരോഗ്യത്തിന് രാമായണത്തിലെ സുന്ദരകാണ്ഡം എന്ന ഭാഗം ഉരുവിടുന്നത് നല്ലതാണ്'- തെലങ്കാന ഗവര്‍ണര്‍ പറഞ്ഞു.