മണിപ്പൂരില്‍ സംഘര്‍ഷമൊഴിയുന്നില്ല; ഇന്നലെയും അഞ്ചിടത്ത് വെടിവെപ്പ്


ദില്ലി: കലാപം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടയിലും മണിപ്പൂരില്‍ ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളില്‍. എന്നാല്‍ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഒമ്പത് ആയുധങ്ങള്‍ പിടികൂടി. അതിനിടെ, അസമിലും വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയതായാണ് റിപ്പോര്‍ട്ട്. മണിപ്പൂരിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. 
 
അതേസമയം, പ്രധാനമന്ത്രിക്ക് നിവേദനം അയച്ച് മെയ് തെ സംഘടന രംഗത്തെത്തി. മണിപ്പൂരിനെ വിഭജിക്കരുത്, പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുത്, മണിപ്പൂരില്‍ എന്‍ ആര്‍ സി നടപ്പാക്കണം തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങള്‍. കൂടാതെ എത്രയും വേഗം സംസ്ഥാന നിയമസഭ സമ്മേളനം വിളിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെടുന്നുണ്ട്. 

അതിനിടെ, അസം റൈഫിള്‍സിനെതിരെ ബിജെപി മണിപ്പൂര്‍ ഉപാധ്യക്ഷന്‍ ചിദാനന്ദ സിംഗ് രംഗത്തെത്തി. 'ഒരു പ്രത്യേക സമുദായത്തെ അസം റൈഫിള്‍സ് പിന്തുണക്കുകയാണ്. മെയ് തെകള്‍ക്ക് നേരെ അതിക്രമം നടത്തുകയാണ്. ഏകപക്ഷീയമായ ഇടപെടല്‍ നടത്തുന്നുവെന്നും ചിദാനന്ദ സിംഗ് പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media