അവകാശികളില്ലാതെ പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍
തിരുവനന്തപുരം: പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ആര്‍ക്കും വേണ്ട. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ തുടക്കത്തിലും പതിമൂന്നാം നമ്പര്‍ കാര്‍ ആരുമെടുക്കാത്തത് വിവാദമായിരുന്നു. വിവാദത്തിനു പിന്നാലെ ധനമന്ത്രി തോമസ് ഐസക്കാണ് പതിമൂന്നാം നമ്പര്‍ കാറിന്റെ അവകാശിയായിരുന്നത്.
കൂടുതല്‍ മന്ത്രിമാരും ഈശ്വര നാമത്തിലല്ലാതെ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കിലും പതിമൂന്നാം നമ്പറില്‍ അപശകുനം കാണുകയാണ് മന്ത്രിമാര്‍. ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ നല്‍കുന്നത്. ഇക്കുറി മന്ത്രിമാര്‍ക്കായി പതിമൂന്നാം നമ്പര്‍ കാര്‍ തയാറാക്കിയെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞ് ആ കാറില്‍ കയറാന്‍ ആളില്ലാതായി. ആലുവ ഗസ്റ്റ് ഹൗസില്‍ നിന്നെത്തിച്ച മറ്റൊരു വാഹനവും പതിമൂന്നിനെ ഒഴിവാക്കാന്‍ ഉപയോഗിക്കേണ്ടി വന്നു. കഴിഞ്ഞ തവണ സര്‍ക്കാരിന്റെ തുടക്കത്തില്‍ 12 കഴിഞ്ഞ് പതിനാലാം നമ്പര്‍ കാറാണ് ഉണ്ടായിരുന്നത്. വിവാദമായതോടെ ധനമന്ത്രി തോമസ് ഐസക് അങ്ങോട്ട് ആവശ്യപ്പെട്ട് പതിമൂന്നാം നമ്പര്‍ കാറിന്റെ അവകാശിയായിരുന്നു.
2011 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പതിമൂന്നാം നമ്പര്‍ കാറുണ്ടായിരുന്നില്ല .2006 ല്‍ വി എസ് സര്‍ക്കാരിന്റെ കാലത്ത് എംഎ ബേബി പതിമൂന്നാം നമ്പര്‍ കാറിനെ ഏറ്റെടുത്തിരുന്നു.