കോഴിക്കോട്: ബാങ്ക് ദേശസാത്ക്കരണ ദിനവുമായി ബന്ധപ്പെട്ട് ബാങ്ക് മെന്‍സ് ക്ലബ്ബ് ഇന്ത്യന്‍ സമ്പദ്ഘടന പ്രതിസന്ധിയും പ്രതീക്ഷയും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ടൗണ്‍ഹാളില്‍ ഇന്ന് വൈകിട്ട് 6.00ന് നടക്കുന്ന സെമിനാറില്‍ കേരളാ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പറും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസറുമായ ഡോ. ആര്‍. രാംകുമാര്‍ വിഷയാവതരണം നടത്തും.
ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് സി. രാജീവന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയിസ് അസി. ജനറല്‍ സെക്രട്ടറി വി. ഗിരീശന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എസ് അഭിലാഷ് എന്നിവര്‍ പങ്കെടുക്കും