ആധാർ-പാൻ ബന്ധിപ്പിക്കൽ വൈകിയാൽ 1000 രൂപവരെ പിഴ .
കേന്ദ്ര സർക്കാർ ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ സർക്കാർ നീട്ടിയിരുന്നു . ഒരാഴ്ച മാത്രം ആണ് നിലവിലെ പ്രഖ്യാപനം അനുസരിച്ച് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി. മാർച്ച് 31-ന് അവസാന തിയതി ഈ ദിവസത്തിനകം ബന്ധിപ്പിക്കാത്ത പാൻ ഏപ്രിൽ ഒന്നുമുതൽ അസാധുവായിരിക്കും. മാത്രമല്ല ഈ രേഖകൾ ബന്ധിപ്പിക്കാത്തവർക്ക് 1000 രൂപ പിഴ ചുമത്താനും സാധ്യതയുണ്ട്.പാൻ കാർഡ് അസാധുവായാൽ ബാങ്ക് ഇടപാടുകളിൽ അടക്കം ബുദ്ധിമുട്ട് നേരിട്ടേക്കും.
എന്‍ആര്‍ഐകള്‍ക്ക് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നിരുന്നാലും ആധാര്‍ എടുത്തിട്ടുള്ളവര്‍ക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇന്‍കംടാക്‌സ് ഇ-ഫയലിങ് പോര്‍ട്ടല്‍വഴി പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ എളുപ്പമാണ്. 567678 അല്ലെങ്കില്‍ 56161 നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചും ലിങ്ക് ചെയ്യാം. UIDPAN12digit Aadhaar>10digitPAN> ഈ ഫോര്‍മാറ്റിലാണ് എസ്എംഎസ് അയയ്‌ക്കേണ്ടത്. ഓണ്‍ലൈനില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാനായില്ലെങ്കില്‍ എന്‍എസ്ഡിഎല്‍, യുടിഐടിഎസ്എസ്എല്‍ എന്നിവയുടെ സേവനകേന്ദ്രങ്ങള്‍ വഴി ഓഫ്‌ലൈനായി അതിന് സാധിക്കും.