മൂന്നു ദിവസമായി ഒരേ നിരക്കില്‍ സ്വര്‍ണ വില
കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസമായി ഒരേ നിരക്കില്‍ സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയാണ് വില. ഒരു ഗ്രാമിന് 4575 രൂപയും. നവംബര്‍ 20 മുതലാണ് സ്വര്‍ണ വില പവന് 36,600 രൂപയില്‍ എത്തിയത്. . നവംബര്‍ 16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. കഴിഞ്ഞ കുറേ മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആണ് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞത്. നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു വില. നവംബര്‍ മൂന്ന്, നാല് തിയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില.