ഇനി വാട്ട്‌സ് ആപ്പ് വഴിയും യൂബര്‍ ബുക്ക് ചെയ്യാം
യൂബര്‍ ക്യാബ് ബുക്ക് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് യൂബര്‍. ഇനി മുതല്‍ വാട്ട്‌സ് ആപ്പ് വഴിയും യൂബര്‍ ക്യാബുകള്‍ ബുക്ക് ചെയ്യാം. ഇതിനായി പുതിയ വാട്ട്‌സ് ആപ്പ് ചാറ്റ് ബോട്ടുകളും പുറത്തിറക്കി കഴിഞ്ഞു. ആദ്യം ലക്ക്നൗവിലും, പിന്നീട് ഡല്‍ഹിയിലുമായി ആയിരിക്കും ഈ സൗകര്യം അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എല്ലാ ഇന്ത്യക്കാര്‍ക്കും യൂബര്‍ യാത്ര സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നതെന്ന് യുബര്‍ ആപ്ക ബിസിനസ് ഡെവലപ്മെന്റ് സീനിയര്‍ ഡയറക്ടര്‍ നന്ദിനി മഹേശ്വരി പറഞ്ഞു. അടുത്ത വര്‍ഷത്തോടെ ഈ സൗകര്യം ഇന്ത്യയില്‍ ഉടനീളം വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നന്ദിനി മഹേശ്വരി പറഞ്ഞു.
എങ്ങനെ വാട്ട്‌സ് ആപ്പ് വഴി യൂബര്‍ ബുക്ക് ചെയ്യാം
ഉപയോക്താക്കള്‍ക്ക് വാട്ട്‌സ് ആപ്പ് വഴി യൂബര്‍ ബുക്ക് ചെയ്യാന്‍ മൂന്ന് വഴികളാണ് ഉള്ളത്. QR കോഡ് സ്‌കാന്‍ ചെയ്യാം, ഡയറക്ട് ലിങ്കിലൂടെ ബുക്ക് ചെയ്യാം, Uber-ന്റെ ബിസിനസ് അക്കൗണ്ട് നമ്പര്‍ മെസേജ് ചെയ്യാം.
ഇതിന് ശേഷം ചാറ്റ് ബോട്ട് പിക്ക് അപ്പ് ലൊക്കേഷനും, ഡ്രോപ്പ് ഓഫ് ലൊക്കേഷനും ആവശ്യപ്പെടും
അതിന് ശേഷം ഈ റൈഡിന് എത്ര രൂപയാകുമെന്നും, ഡ്രൈവര്‍ എപ്പോള്‍ എത്തുമെന്നും നിങ്ങള്‍ക്ക് മെസ്സേജ് ലഭിക്കും.
ശേഷം ഉപഭോക്താക്കള്‍ക്ക് വണ്ടിയുടെ നമ്പറും, ഡ്രൈവറുടെ പേരും മെസ്സേജിലൂടെ നല്‍കും.
ഉപഭോക്താവിന് റൈഡ് ട്രാക്ക് ചെയ്യാനും, ഡ്രൈവറിനോട് ചാറ്റ് ചെയ്യാനും സാധിക്കും. യൂബര്‍ ആപ്പിലുള്ള എല്ലാ സേഫ്റ്റി, ഇന്‍ഷുറന്‍സ് സൗകര്യങ്ങളും ചാറ്റ് ബോട്ടിലും ലഭിക്കും ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്ന ആപ്പിന് പക്ഷെ വ്യത്യാസം ഒന്നും ഉണ്ടായിരിക്കില്ല. മറ്റ് സൗകര്യങ്ങള്‍ എല്ലാം തന്നെ പഴയത് പോലെ തുടരും.