ഫ്രാന്‍സെസ് മിറാലസ് പറയുന്നു 'നിങ്ങളുടെ ഹൃദയം കണ്ടെത്തൂ സന്തോഷത്തോടെ ജീവിക്കൂ'
 


കോഴിക്കോട്: ലോക ഹൃദയദിനത്തില്‍ ഇക്കിഗായ് വേയുടെ രചയിതാവ് ഫ്രാന്‍സെസ് മിറാലസ് കോഴിക്കോടുകാരോട് സംവദിച്ചു. ഹൃദയാരോഗ്യം എങ്ങിനെ സംരക്ഷിച്ചു നിര്‍ത്താം, ഹൃദയസംരക്ഷണത്തിന് ജാപ്പനീസ് തത്വചിന്ത എങ്ങിനെ ഗുണപ്രദമാകുന്നു, ഉത്കണ്ഠകളില്ലാതെ ജീവിതം രോഗരഹിതമാക്കുന്നതെങ്ങിനെ എന്നീ കാര്യങ്ങള്‍ ഫ്രാന്‍സിസ് മിറാലെസ് പങ്കുവെച്ചു. മെയ്ത്ര ഹോസ്പിറ്റല്‍ ലോക ഹൃദയദിനത്തോടനുബന്ധിച്ച് നടത്തിയ ' ഇക്കിഗായ് രീതിയില്‍  നിങ്ങളുടെ ഹൃദയം കണ്ടെത്തൂ''  എന്ന സംവാദത്തിലാണ് ഫ്രാന്‍സെസ് മിറാലസ് സംസാരിച്ചത്.  വിഷയത്തിന്റെ വൈവിധ്യം കൊണ്ട് വേറിട്ടതായി ചടങ്ങ്.

ദീര്‍ഘവും സന്തോഷപ്രദവുമായ ജീവിതം നയിക്കാനുളള്ള ജാപ്പനീസ് തത്വചിന്തയാണ് ഇക്കിഗായ്. ഇതിനെ ആസ്പദമാക്കി ഫ്രാന്‍സിസ് മിറാലെസ് രചിച്ച 'ഇക്കിഗായ് ജേണി'  എന്ന പുസ്തകം ലോക്പ്രശസ്തമാണ്. 3.5 മില്യണ്‍ പുസ്തകങ്ങളാണ് വിവിധ ഭാഷകളിലായി ഇതിനോടകം വിറ്റുപോയത്. 

ഹരിയാണ സ്വദേശിയായ  31 കാരന്‍ ദിഗ് വിജയ് സിംഗ്. ഒരു വര്‍ഷമായി അയാളില്‍ തുടിക്കുന്നത് കണ്ണൂരുകാരന്റെ ഹൃദയമാണ്. മെയ്ത്രയില്‍ നടന്ന ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍  ശസ്ത്രക്രിയ അതായിരുന്നു. വിജയകരമായ ആ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് മെയ്ത്ര ആശുപത്രിയിലെ കാര്‍ഡിയോ വാസ്‌കുലര്‍ സര്‍ജറി വിഭാഗം മേധാവിയായ ഡോ. മുരളി വെട്ടത്തായിരുന്നു. രോഗിയും ഡോക്ടറും ഹൃദയ ദിനത്തില്‍ ഒത്തു ചേര്‍ന്നു. ജീവിതം തിരിച്ചു പിടിച്ചു നല്‍കിയ കഥ ഡോ. മുരളീ വെട്ടത്തും അതിജീവനത്തിന്റെ നൂല്‍പ്പാലങ്ങളിലൂടെയുള്ള യാത്ര ദിഗ് വിജയ്‌സിംഗും പങ്കുവെച്ചു. 
 
തുടര്‍ന്ന് മെയ്ത്രയിലെ കാര്‍ഡിയോളജിസ്റ്റുകള്‍ ഒത്തു ചേര്‍ന്ന് ' എങ്ങിനെ ദീര്‍ഘകാലം സന്തോഷത്തോടെ ജീവിക്കാം' എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. 
 ്ര
് കാര്‍ഡിയോളജി വിഭാഗം ചെയര്‍  ഡോ. ഷഫീക്ക് മാട്ടുമ്മല്‍ നേതൃത്വം വഹിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. അനില്‍ സലീം, സീനിയര്‍ കാര്‍ഡിയോളജിസ്റ്റുകളായ ഡോ. ശ്രീതള്‍ രാജന്‍, ഡോ. ഷാജുദ്ദീന്‍ കായക്കല്‍, ഡോ. ജോമി വി ജോസ്, ഡോ. മുഹമ്മദ് റാഫി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്റര്‍വെന്‍ഷനല്‍ ഹൃദയ ചികിത്സയില്‍ വന്ന നൂതന മാറ്റങ്ങള്‍, ഹൃദ്രോഗ പ്രതിരോധം, ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ തുടങ്ങിയവയിലൂന്നിയാണ് ചര്‍ച്ച നടന്നത്. 

ആളുകളുടെ ജീവിതത്തെ കൂടുതല്‍ മൂല്യവത്താക്കുന്നതില്‍ വലിയ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന മേയ്ത്ര ഹോസ്പിറ്റലിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഹാര്‍ട്ട് ആന്റ് കാര്‍ഡിയോവാസ്‌കുലര്‍ കെയര്‍ അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. പ്രഗത്ഭരായ കാര്‍ഡിയോളജിസ്റ്റുകള്‍ക്കും ഹാര്‍ട്ട് സര്‍ജന്‍മാര്‍ക്കുമൊപ്പം മേയ്ത്ര ചികിത്സാരംഗത്ത് ഇനിയുമേറെ ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വളര്‍ച്ചയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ 'രോഗത്തില്‍ നിന്ന് ആരോഗ്യത്തിലേക്ക് ശ്രദ്ധയൂന്നുക' എന്ന ആശയത്തില്‍ പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാവും പ്രാമുഖ്യം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതില്‍ ഹോസ്പിറ്റല്‍ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
്. 
സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും,  റോബോട്ടിക് ഹൈബ്രിഡ് കാത്ത്‌ലാബ് വിത്ത്
മള്‍ട്ടി-ആക്‌സിസ് സി ആം, സോമാറ്റോം പെര്‍സ്‌പെക്റ്റീവ് 128 സ്ലൈസ് സിടി സ്‌കാനര്‍, 3 ടെസ്ല എംആര്‍ഐ മാഗ്‌നെറ്റം - സ്‌കൈറ, അത്യാധുനിക വ്യക്തിഗത കാര്‍ഡിയാക് ഐസിയുകള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന വടക്കന്‍ കേരളത്തിലെ ഏക ജെസിഐ അംഗീകൃത ആശുപത്രിയാണ് മേയ്ത്ര ഹോസ്പിറ്റല്‍. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media