ഫോബ്‌സ് പുറത്തുവിട്ട ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം മുകേഷ് അംബാനിയ്ക്ക്
ഫോബ്‌സ് പുറത്തുവിട്ട ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാര്‍ മുകേഷ് അംബാനിയ്ക്ക്. 84.5 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയാണ് പട്ടികയില്‍ രണ്ടാമത്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനായ അദാനിയും പല മേഖലകളിലേക്കായി തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനേജ്‌മെന്റിലും ഓപ്പറേഷന്‍ ബിസിനസ്സിലും മുന്നിലുള്ളത് അദാനി ഗ്രൂപ്പാണ്. 50.5 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ മൊത്തം ആസ്തി.
ഫോബ്‌സിന്റെ പട്ടിക പ്രകാരം ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നന്‍ എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ ആണ്. 23.5 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ സ്ഥാപകന്‍ രാധാകൃഷ്ണന്‍ ദമാനി (16.5 ബില്യണ്‍ ഡോളര്‍), കൊഡാക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊഡാക് (15.9 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ഫോബ്‌സിന്റെ പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ളത്.