ഇമ്മിഡിയറ്റ് പെയ്‌മെന്റ് സര്‍വീസ് (ഐഎംപിഎസ്) സേവനത്തിന്റെ ദിവസ പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി.
ഐഎംപിഎസ് ഡെയ്‌ലി ട്രാന്‍സാക്ഷന്‍ ലിമിറ്റ് 5 ലക്ഷം രൂപയാക്കി ഉയര്‍ത്തി.നേരത്തെ രണ്ട് ലക്ഷം രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 5 ലക്ഷം രൂപയായാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് തത്സമയ ആഭ്യന്തര പണ കൈമാറ്റങ്ങളിളിലൂടെ വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ബാങ്കിന്റെ ഈ തീരുമാനം. ആര്‍ബിഐ ഗവര്‍ണറായ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പലവിധ ചാനലുകള്‍ മുഖേന 24*7 സമയവും ആഭ്യന്തര ഫണ്ട് കൈമാറ്റം വാഗ്ദാനം ചെയ്യുന്ന സേവനമാണ് ഇമ്മീഡിയറ്റ് പെയ്‌മെന്റ് സര്‍വീസ് അഥവാ ഐഎംപിഎസ്. ഐഎംപിഎസ് സംവിധാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ഇടപാട് തുകയുടെ പരിധി 2 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയാക്കി ഉയര്‍ത്തുവാന്‍ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്.
സ്മാര്‍ട് ഫോണുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ബാങ്ക് ശാഖകള്‍, എടിഎമ്മുകള്‍, എസ്എംഎസ്, ഐവിആര്‍എസ് എന്നിവയിലൂടെ ഐഎംപിഎസ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. കുറഞ്ഞ ചിലവിലും സുരക്ഷിതത്വത്തിലും രാജ്യത്തിനകത്തുള്ള ബാങ്കുകളിലേക്ക് തത്സമയം പണം കൈമാറ്റം ചെയ്യുവാന്‍ ഇതുവഴി സാധിക്കും.