'ഇത് ഇന്ത്യയുടെ സുവര്‍ണ കാലഘട്ടം'; 2024-ല്‍ ബിജെപി ചരിത്ര വിജയം നേടുമെന്ന് പ്രധാനമന്ത്രി
 



ദില്ലി:ലോക്‌സഭയില്‍ അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം ഉണ്ട്. ഇത് സര്‍ക്കാരിന്റെ പരീക്ഷണമല്ല, പ്രതിപക്ഷത്തിന്റെ പരീക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ 'അവിശ്വാസം കാണിച്ചു'. 2024ല്‍ എന്‍ഡിഎ ചരിത്ര വിജയം നേടും. പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്റെ അടുപ്പക്കാര്‍ക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ലെന്ന് അദ്ദേഹം പറഞ്ഞു.


അഴിമതി പാര്‍ട്ടികള്‍ ഒന്നായിരിക്കുന്നു. കേരളത്തിലെ എംപിമാര്‍ ഫിഷറീസ് ബില്ലിനെ പോലും പരിഗണിച്ചില്ലെന്ന് മോദി വിമര്‍ശിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേത്, ഇത് ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടമാണ്. 140 കൊടി ഇന്ത്യക്കാര്‍ ബിജെപിക്ക് അവസരം നല്‍കി. 30 വര്‍ഷത്തിനുശേഷം പൂര്‍ണ്ണ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

അധിര്‍ രഞ്ജന്‍ ചൗധരി നല്ല അവസരം പാഴാക്കിയെന്നും മോദി പരിഹസിച്ചു. പ്രതിപക്ഷത്തിന് രാജ്യത്തേക്കാള്‍ വലുത് പാര്‍ട്ടിയാണ്. രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ് ബിജെപിയുടെ ലക്ഷ്യം. കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ വന്നതോടെ അധിര്‍ രഞ്ജന്‍ ചൗധരിയെ കോണ്‍ഗ്രസ് ഒതുക്കിയെന്ന് മോദി. പ്രതിപക്ഷം എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തുന്നു.

രാജ്യത്തെ യുവാക്കള്‍ക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാന്‍ ബിജെപിക്കായി. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായി. ഇന്ന് രാജ്യത്തേക്ക് വരുന്ന വിദേശ നിക്ഷേപങ്ങളുടെ എണ്ണം വര്‍ധിച്ചു. കയറ്റുമതി പുതിയ റെക്കോര്‍ഡുകളിലേക്ക് എത്തി.

നീതി ആയോഗിന്റെ റിപ്പോര്‍ട്ടര്‍ അനുസരിച്ച് 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും മുക്തരായി. സ്വച്ഛഭാരത് അഭയാന്‍ പദ്ധതിയിലൂടെ മൂന്നുലക്ഷം പേരെ മരണത്തില്‍ നിന്ന് രക്ഷിച്ചു. ലോകാരോഗ്യ സംഘടന സ്വച്ഛഭാരതിനെ വാഴ്ത്തി. ജല്‍ ജീവന്‍ മിഷനിലൂടെ 4 ലക്ഷം പേരെ രക്ഷിച്ചു. വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടുവെന്ന് അദ്ദേഹം ലോക്‌സഭയില്‍ വിശദീകരിച്ചു.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media