വിപ്രോ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായി.
വിപണിയില്‍ വിപ്രോയ്ക്ക് പുതിയ നേട്ടം. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ എച്ച്‌സിഎല്‍ ടെക്‌നോളീസിനെ മറികടന്ന് വിപ്രോ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായി. വെള്ളിയാഴ്ച്ച വ്യാപാരത്തിനിടെയാണ് വിപ്രോ പുതിയ നേട്ടം കയ്യടക്കിയത്. 2.65 ലക്ഷം കോടി രൂപ വിപണി മൂല്യമുണ്ട് വിപ്രോയ്ക്ക്. എച്ച്‌സിഎല്ലിന് 2.62 ലക്ഷം കോടി രൂപയും. ഇന്ത്യയിലെ മൊത്തം കമ്പനികളുടെ പട്ടികയില്‍ 12 ആം സ്ഥാനത്താണ് വിപ്രോയുള്ളത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ് 13 ആം സ്ഥാനത്തും. 18 മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഐടി കമ്പനികളുടെ പട്ടികയില്‍ വിപ്രോ വീണ്ടും മൂന്നാമതെത്തുന്നത്.
വര്ഷം വര്‍ഷങ്ങളായി വിപ്രോ കമ്പനിയുടെ വിപണി മൂല്യം 1.449 ലക്ഷം കോടി രൂപയായിരുന്നു. എച്ച്‌സിഎല്ലിന്റേത് 1.444 ലക്ഷം കോടി രൂപയും. നിലവില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള ഐടി കമ്പനി. 11.47 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം ടിസിഎസിനുണ്ട്. രണ്ടാം സ്ഥാനത്തുള്ളതാകട്ടെ 5.72 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഇന്‍ഫോസിസും. വ്യാഴാഴ്ച്ച വിപ്രോയുടെ ഓഹരി വില 494.50 രൂപ തൊട്ടിരുന്നു.
കഴിഞ്ഞ 5 ദിവസം കൊണ്ട് വിപ്രോയുടെ ഓഹരി വില 16 ശതമാനം മുന്നേറിയത് കാണാം. മാര്‍ച്ച് പാദത്തില്‍ ആരോഗ്യകരമായ സാമ്പത്തിക വളര്‍ച്ച കാഴ്ച്ചവെച്ചതിനെ തുടര്‍ന്നാണ് വിപ്രോയുടെ ഓഹരി വില കുതിക്കുന്നത്. പുതിയ സിഇഓയെ നിയമിച്ചതിനൊപ്പം ഐടി മേഖലയിലെ സേവനങ്ങള്‍ക്ക് ഡിമാന്‍ഡ് കാര്യമായി ഉയര്‍ന്നതും വിപ്രോയുടെ വളര്‍ച്ചയുടെ മൂലകാരണമാകുന്നു. കഴിഞ്ഞ മാസം 7,404 ജീവനക്കാരെ വിപ്രോ അധികമായി നിയമിച്ചു.