നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു; ഖേദം പ്രകടിപ്പിച്ചു എന്നത് തെറ്റ്; വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്


കരാറുകാരുമായി എംഎല്‍എമാര്‍ വരരുതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി പി. എ മുഹമ്മദ് റിയാസ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ പലയിടങ്ങളിലും ഒത്തുകളിക്കുന്നുണ്ട്.. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ആ നിലപാടില്‍ മാറ്റമില്ല. അതുമായി ബന്ധപ്പെട്ട് താന്‍ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടില്‍ നിന്ന് പിന്നോട്ട് പോയി എന്നുമുള്ള വാര്‍ത്തകള്‍ കണ്ടു. വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


ചില പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ചില കരാറുകാര്‍ എതിരുനില്‍ക്കാറുണ്ട്. അതിന് ചില ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കും. ഇക്കാര്യമാണ് നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത്. എല്ലാ എംഎല്‍എമാരും ഇതിനെ അനുകൂലിച്ചു. എംഎല്‍എമാര്‍ക്ക് ഏതൊരു പ്രശ്നത്തിനും മന്ത്രിമാരെ കാണാം. സ്വന്തം മണ്ഡലത്തിലെ പൊതുമരാമത്തുമായി ബന്ധപ്പെട്ട കരാറുകാരുടെ പ്രശ്നങ്ങള്‍ എംഎല്‍എമാര്‍ക്ക് ചൂണ്ടിക്കാട്ടാം. എന്നാല്‍ ഒരു മണ്ഡലത്തിലെ ജനപ്രതിനിധി മറ്റൊരു മണ്ഡലത്തിലെ കരാറുകാരന് വേണ്ടി സമീപിക്കുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.

താന്‍ ചൂണ്ടിക്കാട്ടിയത് നാട്ടിലെ ജനങ്ങളുടെ വികാരമാണ്. പറഞ്ഞ കാര്യം ശരിയാണെന്നതില്‍ ഉത്തമബോധ്യമുണ്ട്. പൊതുമരാമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ്. കണ്ണിലെ കൃഷ്ണമണി പോലെ ചിലത് കാണണം. കരാറുകാരില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ വിവാദം വന്നതുകൊണ്ട് നിലപാടില്‍ അയവു വരുത്തില്ല. വിവാദങ്ങളിലൂടെ നാടിനെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും തെറ്റായ പ്രവണതയ്ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media