ശശീന്ദ്രനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്; ഗവര്‍ണര്‍ക്കും വനിതാ കമ്മീഷനും പരാതി ന്ല്‍കി.
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജിവെച്ച് ഒഴിയുകയാണ് ശശീന്ദ്രന്‍ ചെയ്യേണ്ടത്. അതിന് തയാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സതീശന്‍ പറഞ്ഞു.
എകെ ശശീന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ ഗവര്‍ണകര്‍ക്കും വനിതാ കമ്മീഷനും പരാതി നല്‍കി. സ്ത്രീക്കെതിരായ കുറ്റകൃത്യം മനപൂര്‍വ്വം മറച്ചുവയ്ക്കാന്‍ മന്ത്രി ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
ഹോട്ടലിലേക്ക് വിളിച്ചു വരുത്തി എന്‍സിപി നേതാവ് പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്ന യുവതിയുടെ പരാതി ജൂണ്‍ മാസത്തില്‍ പൊലീസിന് ലഭിച്ചെങ്കിലും സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ വീണാ നായര്‍ ചൂണ്ടിക്കാട്ടി. യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയതും പരാതിയില്‍ പറയുന്നു.