സ്വര്‍ണക്കടത്ത് കേസ് സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായ് യാത്രയില്‍ മുഖ്യമന്ത്രി ലഗേജ് എടുക്കാന്‍ മറന്നു എന്ന ആരോപണത്തെയാണ് മുഖ്യമന്ത്രി തള്ളിയത്. ലഗേജ് എടുക്കാന്‍ മറന്നിട്ടില്ല എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.
അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍, ഐസി ബാലകൃഷ്ണന്‍, റോജി എം ജോണ്‍ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 2016 മുതല്‍ മുഖ്യമന്ത്രി എത്ര തവണ ദുബായ് സന്ദര്‍ശിച്ചു എന്ന ചോദ്യത്തിന് അഞ്ച് തവണ എന്നായിരുന്നു മറുപടി. സന്ദര്‍ശനങ്ങളെല്ലാം ഔദ്യോഗികമായിരുന്നു എന്നും മുഖ്യമന്ത്രി മറുപടി നല്‍കി. രണ്ടാമത്തെ ചോദ്യമായിരുന്നു ബാഗേജുമായി ബന്ധപ്പെട്ടത്. എന്നാല്‍, ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല എന്ന് ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.