നഷ്ടത്തില്‍ വിപണി വ്യാപാരം തുടങ്ങി
ഇന്ന് നേരിയ നഷ്ടത്തില്‍ വിപണി വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 70 പോയിന്റ് ഉയര്‍ന്ന് 52,390 എന്ന നില രേഖപ്പെടുത്തി. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,700 പോയിന്റില്‍ തുടരുകയാണ്.
ഓഎന്‍ജിസി (-2.24 ശതമാനം), ഏഷ്യന്‍ പെയിന്റ്‌സ് (-0.43 ശതമാനം), ബജാജ് ഓട്ടോ (-0.38 ശതമാനം) ഓഹരികള്‍ തുടക്കത്തിലെ തകര്‍ന്നുനില്‍പ്പുണ്ട്. മറുഭാഗത്ത് ബജാജ് ഫിന്‍സെര്‍വ്, ഇന്‍സഡ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 1 ശതമാനത്തിലേറെ നേട്ടം കുറിച്ച് രാവിലെ മുന്നേറുന്നു. ടിസിഎസ് (0.98 ശതമാനം), ഇന്‍ഫോസിസ് (0.98 ശതമാനം), ടെക്ക് മഹീന്ദ്ര (0.89 ശതമാനം), ബജാജ് ഫൈനാന്‍സ് (0.82 ശതമാനം), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (0.79 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (0.79 ശതമാനം), എച്ച്ഡിഎഫ്‌സി (0.64 ശതമാനം), ടൈറ്റന്‍ (0.56 ശതമാനം) ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത് . തുടക്കത്തിൽ
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളിലും സമ്മിശ്ര വികാരമാണ് രൂപംകൊള്ളുന്നത്. 0.8 ശതമാനം നേട്ടത്തില്‍ ഇടപാടുകള്‍ നടത്തുന്ന നിഫ്റ്റി ഐടിയാണ് തുടക്കത്തിൽ മുന്നില്‍.
വിശാലവിപണികളിൽ എസ്ഇ മിഡ്ക്യാപില്‍ 0.2 ശതമാനം തകര്‍ച്ച കാണാം. ഇതേസമയം, സ്‌മോള്‍ക്യാപ് സൂചിക 0.25 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഖാദിം ഇന്‍ഡസ്ട്രീസ് (13.60 ശതമാനം), ഡാറ്റ മാറ്റിക്‌സ് (10.18 ശമാനം) ഓഹരികള്‍ സ്‌മോള്‍ക്യാപില്‍ കാര്യമായി തിളങ്ങുന്നുണ്ട്. ഇന്ന് 52 കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കും. അശോക ബില്‍ഡ്‌കോണ്‍, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഹിന്ദുജ ഗ്ലോബല്‍ സോല്യൂഷന്‍സ്, ഇന്‍സെക്ടിസൈഡസ് ഇന്ത്യ, വെല്‍സ്പണ്‍ സ്‌പെഷ്യലിറ്റി സോല്യൂഷന്‍സ് തുടങ്ങിയ കമ്പനികള്‍ ആണ് .