പി.പ്രസാദ്, കെ.രാജന്‍, ജി.ആര്‍ അനില്‍,
ചിഞ്ചു റാണി എന്നിവര്‍ സിപിഐ മന്ത്രിമാര്‍
തിരുവനന്തപുരം; രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് സിപിഐയില്‍ നിന്ന് നാല് മന്ത്രിമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. പി. പ്രസാദ്, കെ. രാജന്‍, ജി. ആര്‍. അനില്‍, ചിഞ്ചു റാണി എന്നിവരെ സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുത്തു.
ചേര്‍ത്തലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി. പ്രസാദ് സിപിഐയുടെ സജീവ പ്രവര്‍ത്തകനും പരിസ്ഥിതി പ്രക്ഷോഭങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രവര്‍ത്തകനുമാണ്.
കഴിഞ്ഞ തവണ ഒല്ലൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാജന്‍ മന്ത്രിസഭയുടെ അവസാന നാളുകളില്‍ സംസ്ഥാനത്ത് ക്യാബിനറ്റ് റാങ്കോടുകൂടി ചീഫ് വിപ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.രാജന്‍ ഇത്തവണയും ഒല്ലൂരില്‍ നിന്നാണ് വിജയിച്ചത്.
കൊല്ലം ജില്ലയിലെ ചടയമംഗലം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ജെ.ചിഞ്ചുറാണി മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഹിളാ സംഘത്തിന്റെ നേതാവായി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ചിഞ്ചുറാണി സിപിഐയുടെ ദേശീയ കൗണ്‍സിസല്‍ അംഗം കൂടിയാണ്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്നുമാണ് ജി.ആര്‍. അനില്‍ മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.