വാഹന വില്പനയിൽ വൻ വർധന കൈവരിച്ഛ് മാരുതി
രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതിക്ക് വില്പനയിൽ വൻ വർധന . കഴിഞ്ഞമാസം വിറ്റഴിച്ചത് 1.67 ലക്ഷം യൂണിറ്റുകള്‍. 2020 മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 99 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിത്. 83,792 യൂണിറ്റുകളായിരുന്ന കഴിഞ്ഞ കാലയളവില്‍ വിറ്റഴിച്ചത്.കഴിഞ്ഞ മാസത്തെ മൊത്തം ആഭ്യന്തര വില്‍പ്പന 1.55 യൂണിറ്റാണ്. കഴിഞ്ഞ ഇതേ കാലയളവിനേക്കാള്‍ 96 ശതമാനം വര്‍ധന. 2020 മാര്‍ച്ചിലെ ആഭ്യന്തര വില്‍പ്പന.കയറ്റുമതി കഴിഞ്ഞ കാലയളവിലെ 4,712 നേക്കാള്‍ ഇരട്ടിയിലധികം വര്‍ധിച്ച് 11,597 യൂണിറ്റുകളായി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി മൊത്തം 1,457,861 യൂണിറ്റ് വില്‍പ്പന നടത്തിയത് ഇത് 2019-20 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 6.7 ശതമാനം കുറവായിരുന്നു. വാഹന വിപണിക്ക് ഇത് പുത്തൻ ഉണർവേകുമെന്നു വിദഗ്ദ്ധർ അപിപ്രയപെട്ടു.