കെഎസ്ആർടിസി സ്റ്റാൻഡുകളിലും ഇനി മദ്യ വിൽപന; ഔട്ട്ലെറ്റുകൾ ആരംഭിക്കാൻ ബീവറേജസ് കോർപറേഷൻ ഒരുങ്ങുന്നു
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കാൻ ബീവറേജസ് കോർപറേഷൻ ഒരുങ്ങുന്നു. കെഎസ്ആർടിസിയാണ് നിർദേശം മുൻപോട്ട് വെച്ചത്. ഇതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചു.
മദ്യം വാങ്ങാനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണമെന്ന ഹൈക്കോടതിയുടെ നിർദേശിച്ചിരുന്നു. കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ മദ്യവിൽപ്പന ശാലകൾ തുറക്കുമ്പോൾ വാടക ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്നതും കെഎസ്ആർടിസിക്ക് ഗുണം ചെയ്യും.
കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നൽകാമെന്ന നിർദേശവും കെഎസ്ആർടിസി മുൻപോട്ട് വെച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കൺ നൽകും. ഊഴമെത്തുമ്പോൾ തിരക്കില്ലാതെ വാങ്ങാനാവും.