അലന്‍ ഷുഹൈബ് ആശുപത്രിയില്‍; അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചതായി സൂചന
 



കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഫ്‌ലാറ്റില്‍ കണ്ടെത്തുകയായിരുന്നു. അലന്‍ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എറണാംകുളത്തെ ഇടത്തറയിലുള്ള ഫ്‌ലാറ്റിലാണ് അലനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അതേസമയം, അലന്റെ മൊഴി എടുക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media